സരസ് മേളയിൽ പൂന്തോട്ടമൊരുക്കി നഴ്സറി യൂനിറ്റ്
text_fieldsസരസ് മേളയിലെ പൂന്തോട്ടം
തൃത്താല: പതിമൂന്നാമത് ദേശീയ സരസ് മേളയിൽ എത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കി വരവേൽക്കുകയാണ് ചെർപ്പുളശ്ശേരി സാന്ത്വനം അയൽക്കൂട്ടത്തിൽ നിന്നുമെത്തിയ അസ്മയുടെ ബ്ലോസം ഓർഗാനിക് നഴ്സറി യൂനിറ്റ്. മേളയിലെ 32ാം നമ്പർ പ്രോഡക്റ്റ് സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂനിറ്റിൽ, സ്പാനിഷ് മോസ് എയർപ്ലാൻറ്, അഗ്ലോണിമ, മണി പ്ലാൻറ് തുടങ്ങിയ ഇൻഡോർ പൂച്ചെടികളും, ജമന്തി പെറ്റ്യൂണിയ, കാക്റ്റസ് തുടങ്ങിയ ഔട്ട്ഡോർ പൂച്ചെടികളുമടക്കം 180 ലേറെ വെറൈറ്റികളാണുള്ളത്. ആദ്യമായി സരസ്മേളയിൽ പങ്കെടുക്കുന്ന യൂണിറ്റിൽ, 40 രൂപ മുതലാണ് പൂച്ചെടികളുടെ വില ആരംഭിക്കുന്നത്.
അഞ്ചുവർഷം മുമ്പ് തന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവനത്തിനായി അസ്മ എന്ന വീട്ടമ്മ തുടങ്ങിയ സംരംഭമാണ് ബ്ലോസം ഓർഗാനിക് നഴ്സറി. ഇന്ന് 200ലേറെ പൂ വെറൈറ്റികൾ കൃഷി ചെയ്യുന്നത് കൂടാതെ, ഫിഷ് അമിനോ, എഗ് അമിനോ, ജൈവസ്ലറി തുടങ്ങിയ ജൈവവളങ്ങൾ നിർമ്മിച്ച് വിൽപന ചെയ്യുന്നുമുണ്ട്. പൂക്കളെ സ്നേഹിക്കുന്നവർക്കും, വൈവിധ്യമാർന്ന പൂക്കൾ സ്വന്തം വീട്ടിൽ നട്ടു പരിപാലിക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി സരസ് മേളയിലെ ഈ കൊച്ചു പൂ സ്റ്റാൾ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

