സമസ്ത മുശാവറയിൽ ആറ് പുതിയ അംഗങ്ങൾ
text_fieldsഅലവി ഫൈസി കൊളപ്പറമ്പ്, മുഹമ്മദ് ഷരീഫ് ബാഖവി വേശാല, ബഷീര്‍ ഫൈസി ചീക്കോന്ന്, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്‍, പി. സൈതാലി മുസ്ലിയാര് മാമ്പുഴ, ടി.കെ. അബൂബക്കര്‍
മുസ്ലിയാര് വെളിമുക്ക്
മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറയിലേക്ക് പുതുതായി ആറ് അംഗങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന മുശാവറ യോഗമാണ് ഒഴിവുള്ള സ്ഥാനത്തേക്ക് ആറു പേരെ തെരഞ്ഞെടുത്തത്.
അലവി ഫൈസി കൊളപ്പറമ്പ്, ടി.കെ. അബൂബക്കര്‍ മുസ്ലിയാര് വെളിമുക്ക്, പി. സൈതാലി മുസ്ലിയാര് മാമ്പുഴ, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, മുഹമ്മദ് ഷരീഫ് ബാഖവി വേശാല എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഡിസംബര്‍ ആദ്യം തമിഴ്നാട് തൃച്ചിയില്‍ വിപുലമായ പ്രചാരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. നവംബര്‍ 23, 24 തീയതികളില്‍ ഡല്‍ഹിയില്‍ ദേശീയ സമ്മേളനവും 27ന് ഒമാനിലും 29ന് കൊടക് ജില്ലയിലും ഡിസംബര്‍ അഞ്ചിന് ബഹ്റൈനിലും പ്രചാരണ സമ്മേളനങ്ങളും നടക്കും.
സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനഭാഗമായി ഡിസംബര്‍ 19 മുതല്‍ 28 വരെ തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ശതാബ്ദി സന്ദേശയാത്ര നടത്തും. നൂറാം വാര്‍ഷിക മഹാസമ്മേളനനഗരിയില് ഉയര്‍ത്താനുള്ള 99 പതാകകള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വരക്കലില്‍ എത്തിച്ച് ഫെബ്രുവരി മൂന്നിന് കുണിയയിലേക്ക് പ്രയാണം നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര് നെല്ലായ പ്രാർഥനക്ക് നേതൃത്വം നല്കി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

