Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്ത ജില്ല സുവർണ...

സമസ്ത ജില്ല സുവർണ ജൂബിലിക്ക്​ഉജ്വല സമാപ്തി

text_fields
bookmark_border
Samastha District Golden Jubilee
cancel
camera_alt

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജി​ല്ല സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ല​പ്പു​റം

ആ​ല​ത്തൂ​ർ​പ​ടി​യി​ൽ സ​മ​സ്ത പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജി​ല്ല സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ജ്വ​ല പ​രി​സ​മാ​പ്തി. മേ​ൽ​മു​റി ആ​ല​ത്തൂ​ർ​പ്പ​ടി പി.​എം.​എ​സ്.​എ പൂ​ക്കോ​യ ത​ങ്ങ​ൾ ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സ​മാ​പ​നം. വി​ഖാ​യ വ​ള​ൻ​റി​യ​ർ​മാ​രു​ടെ റൂ​ട്ട് മാ​ർ​ച്ചി​ന് ശേ​ഷ​മാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍കി. സ​മ​സ്ത പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​നേ​താ​ക്ക​ളും സ​മു​ദാ​യ നേ​തൃ​ത്വ​വും ഒ​ന്നി​ച്ച് നീ​ങ്ങു​ക​യും ദീ​നീ​ബോ​ധ​വും സു​ന്ന​ത്ത് ജ​മാ​അ​ത്തി​ന്‍റെ ആ​ദ​ര്‍ശ​വും ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യ​ലാ​ണ് ല​ക്ഷ്യ​മെ​ന്ന് ഹൈ​ദ​ര​ലി ത​ങ്ങ​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​രാ​ളും മ​ത നി​രാ​സ​ത്തി​ലേ​ക്കോ ന​വീ​നാ​ശ​യ​ത്തി​ലേ​ക്കോ പോ​കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക​രു​തെ​ന്നും സ​മ​സ്ത സ​മ്മേ​ള​ന​ത്തി​ല്‍ ഇ​തി​നാ​യി കൈ​കോ​ര്‍ക്കാ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. എം.​ടി അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​ദി അ​ബ്ദു​ല്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ബീ​ഹാ​ര്‍ ഇ​ദാ​റ​ത്തു​ശ്ശ​രീ​അ ഖാ​ദി ഡോ. ​മു​ഫ്തി അം​ജ​ദ് റ​സാ അ​ഹ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഡോ. ​എം.​പി അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ല്ല, യു.​എ ല​ത്തീ​ഫ്, പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, അ​ബ്ദു​ല്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍, സ​ലീം എ​ട​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaGolden Jubilee
News Summary - Samastha District Golden Jubilee
Next Story