Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശമ്പളം മുടങ്ങൽ;...

ശമ്പളം മുടങ്ങൽ; മെഡിക്കൽ കോളജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്

text_fields
bookmark_border
ശമ്പളം മുടങ്ങൽ; മെഡിക്കൽ കോളജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്
cancel

മ​​ല​​പ്പു​​റം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ ആ​​ശു​​പ​​ത്രി​​യി​​ലെ താ​​ൽ​​ക്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ശ​​മ്പ​​ളം മു​​ട​​ങ്ങു​​ന്ന​​ത് പ​​തി​​വാ​​യ​​തോ​​ടെ വീ​​ണ്ടും പ്ര​​തി​​ഷേ​​ധം. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 10 മു​​ത​​ൽ 12 വ​​രെ സൂ​​ച​​ന പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തും. ബു​​ധ​​നാ​​ഴ്ച പി.​​പി.​​ഇ കി​​റ്റ് ധ​​രി​​ച്ചു​​ചെ​​യ്യേ​​ണ്ട ജോ​​ലി​​ക​​ളി​​ൽ​​നി​​ന്ന്​ വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്നും ഡി​​സം​​ബ​​ർ ഏ​​ഴി​​ന് സൂ​​പ്ര​​ണ്ട് ഓ​​ഫി​​സി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും ജീ​​വ​​ന​​ക്കാ​​ർ അ​​റി​​യി​​ച്ചു.

തു​​ട​​ർ​​ന്നും ന​​ട​​പ​​ടി​​യി​​ല്ലെ​​ങ്കി​​ൽ 12 മു​​ത​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്കി​​ലേ​​ക്ക് നീ​​ങ്ങാ​​നാ​​ണ് തീ​​രു​​മാ​​നം. ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി സൂ​​പ്ര​​ണ്ടി​​ന് ക​​ത്തു​​ന​​ൽ​​കി. ആ​​ഗ​​സ്​​​റ്റ്​ മാ​​സ​​ത്തി​​ലെ പ​​കു​​തി ശ​​മ്പ​​ള​​വും ഒ​​ക്ടോ​​ബ​​ർ മാ​​സ​​ത്തി​​ലെ മു​​ഴു​​വ​​ൻ ശ​​മ്പ​​ള​​വു​​മാ​​ണ് ല​​ഭി​​ക്കാ​​ത്ത​​ത്. പ്രി​​ൻ​​സി​​പ്പ​​ൽ, എം.​​എ​​ൽ.​​എ, ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ, ഡി.​​പി.​​എം, ജി​​ല്ല ക​​ല​​ക്ട​​ർ, ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്ക് പു​​റ​​മെ ആ​​രോ​​ഗ്യ​​മ​​ന്ത്രി, മു​​ഖ്യ​​മ​​ന്ത്രി എ​​ന്നി​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും ന​​ട​​പ​​ടി ആ​​യി​​ല്ലെ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞു.

500ല​​ധി​​കം ജീ​​വ​​ന​​ക്കാ​​രാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ താ​​ൽ​​ക്കാ​​ലി​​ക​​ജോ​​ലി ചെ​​യ്യു​​ന്ന​​ത്. ശ​​മ്പ​​ളം ന​​ൽ​​കാ​​ൻ പ്ര​​തി​​മാ​​സം ഒ​​രു​​കോ​​ടി​​യോ​​ളം രൂ​​പ വേ​​ണം. കോ​​വി​​ഡ് പ്ര​​ത്യേ​​ക ചി​​കി​​ത്സ കേ​​ന്ദ്ര​​മാ​​ക്കി​​യ​​തോ​​ടെ ആ​​ശു​​പ​​ത്രി​​യു​​ടെ വ​​രു​​മാ​​നം നി​​ല​​ച്ച​​താ​​ണ് പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salary cutManjeri medical college
News Summary - Salary cuts; Medical college employees protest again
Next Story