സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നിർദേശങ്ങളുമായി ഓറഞ്ച് കാമ്പയിൻ
text_fieldsസ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷ നിർദേശങ്ങളുമായി അങ്ങാടിപ്പുറം പഞ്ചായത്തിൽ
അംഗൻവാടി ജീവനക്കാർ നടത്തിയ ഓറഞ്ച് കാമ്പയിനിൽ കലാപരിപാടി അവതരിപ്പിക്കുന്നവർ
അങ്ങാടിപ്പുറം: വനിത-ശിശുവികസന വകുപ്പിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം, ലിംഗവിവേചനം, സ്ത്രീധനം, ശൈശവ വിവാഹം എന്നിവ തടയുന്നതിന്റെ ഭാഗമായി ഓറഞ്ച് വേൾഡ് കാമ്പയിൻ അങ്ങാടിപ്പുറത്ത് നടത്തി. പഞ്ചായത്തിലെ 43 അംഗൻവാടി ജീവനക്കാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അങ്ങാടിപ്പുറം കനറാ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച റാലി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളായ ഷംശാദ് ബീഗം, സലീന താണിയൻ, കദീജ എന്നിവരും, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സാവിത്രി, അഥീന, സൈനബ എന്നിവരും പങ്കെടുത്തു.
തിരുമാന്ധാംകുന്ന് ക്ഷേത്രവളപ്പിൽ റാലി സമാപിച്ചു.

