Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃദ്ധ-ശിശു പരിപാലന...

വൃദ്ധ-ശിശു പരിപാലന കേന്ദ്രങ്ങളിലെ സുരക്ഷ: പരിശോധന ശക്തമാക്കാൻ സാമൂഹിക നീതി വകുപ്പ്

text_fields
bookmark_border
വൃദ്ധ-ശിശു പരിപാലന കേന്ദ്രങ്ങളിലെ സുരക്ഷ: പരിശോധന ശക്തമാക്കാൻ സാമൂഹിക നീതി വകുപ്പ്
cancel

കൊ​ണ്ടോ​ട്ടി: വ​യോ​ധി​ക​രെ​യും കു​ട്ടി​ക​ളെ​യും താ​മ​സി​പ്പി​ച്ചു പ​രി​പാ​ലി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പ​രി​ശോ​ധ​ന ഊ​ര്‍ജ്ജി​ത​മാ​ക്കി സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും ട്ര​സ്റ്റു​ക​ളു​ടേ​യും പേ​രി​ല്‍ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ഇ​തി​ല്‍ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ന്തേ​വാ​സി​ക​ളു​ടെ സാ​മൂ​ഹ്യ, ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഓ​ര്‍ഫ​നേ​ജ് ക​ണ്‍ട്രോ​ള്‍ ബോ​ര്‍ഡി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ള്‍ക്കൊ​രു​ങ്ങു​ക​യാ​ണ് സാ​മൂ​ഹിക നീ​തി വ​കു​പ്പ്.

കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് പെ​രു​വെ​ള്ളൂ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹിക നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഇ​ല്ല​ത്തു​മാ​ട്ടി​ലെ അ​ന​ധി​കൃ​ത കേ​ന്ദ്ര​ത്തി​ല്‍ വൃ​ത്തി​ഹീ​ന​ സാഹചര്യത്തി​ല്‍ പാ​ര്‍പ്പി​ച്ചി​രു​ന്ന 16 അ​ന്തേ​വാ​സി​ക​ളെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും​മാ​റ്റി. 15 പേ​രെ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഒ​രാ​ളെ ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പ​വു​മാ​ണ് അ​യ​ച്ച​ത്.

സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് നി​ര​വ​ധി പാ​ര്‍പ്പി​ട സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്റെ ക​ണ്ടെ​ത്ത​ല്‍. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ന്തേ​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ പ്ര​ത്യേ​ക പ​രി​ശോ​ധി​ന​യി​ലൂ​ടെ ദൂ​രീ​ക​രി​ക്കു​ക​യും സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങി​ല്‍ അ​ഭ​യാ​ര്‍ഥി​ക​ളു​ടെ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് വ​കു​പ്പു ത​ല​ത്തി​ല്‍ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Justice Departmentmalappuramelderly Child Care Centres
News Summary - Safety in Elderly-Child Care Centres: Social Justice Department with Strengthening Inspections
Next Story