രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന് എല്ലാ വിഷയത്തിലും എ പ്ലസ്
text_fieldsകരുവാരകുണ്ട്: രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരപദവി നേടിയ സഫ ഫെബിന് പ്ലസ് ടു പരീക്ഷയിൽ അഭിമാന വിജയം. സയൻസ് ഗ്രൂപ്പിൽ 1183 മാർക്കോടെ 98.5 ശതമാനം വാങ്ങിയ ഈ മിടുക്കി മുഴുവൻ വിഷയത്തിലും എ പ്ലസും വാരിക്കൂട്ടി.
കുട്ടത്തി ഒടാല കുഞ്ഞിമുഹമ്മദിെൻറ മകളായ സഫ ഫെബിൻ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധി തെൻറ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിൽനിന്ന് ഒരാളെ ക്ഷണിച്ചപ്പോൾ വേദിയിലേക്ക് സധൈര്യം കയറിച്ചെല്ലുകയും 15 മിനിറ്റ് നീണ്ട ഇംഗ്ലീഷ് പ്രസംഗം ലളിതമായി ഭാഷാന്തരം നടത്തി ദേശാന്തര ശ്രദ്ധ നേടിയിരുന്നു സഫ ഫെബിൻ.
