മുതിർന്ന യാത്രക്കാരിക്ക് സീറ്റ് നിഷേധിച്ച സംഭവം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാവും -ആർ.ടി.ഒ
text_fieldsഫയൽ ചിത്രം
കോട്ടക്കൽ: മുതിർന്ന പൗരൻമാർക്കുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കണമെന്നഭ്യർഥിച്ച യാത്രക്കാരിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല ആർ.ടി.ഒ ബി.എഷഫീഖ് ‘മാധ്യമത്താട്’ പറഞ്ഞു. യാത്രക്കാരിയുടെ പരാതിയിൽ യാഥാർഥ്യമുണ്ടെന്നാണ് മനസ്സിലായത്. തുടർ അന്വേഷണത്തിനായി എം.വി.ഐക്ക് ചുമതല നൽകിയിട്ടുണ്ട്.
റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉറപ്പായും നടപടിയുണ്ടാകും. ഇത്തരം നിർദേശങൾ പാലിക്കാനും ഉറപ്പുവരുത്താനുമാണ് കണ്ടക്ടർമാർ ശ്രമിക്കേണ്ടത്. വലിയ വീഴ്ചയും കൃത്യവിലോപവുമാണ് കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സ്റ്റ്രൈയിഞ്ചർ’ സ്വകാര്യബസ് കണ്ടക്ടർക്കെതിരെ യാത്രക്കാരിയായ പുത്തൂർ അരിച്ചോൾ ടി.കെ. ശൈലജയാണ് (62) മന്ത്രിയടക്കമുള്ളവർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഇവരുടെ വാർത്ത ബുധനാഴ്ച ‘മാധ്യമം’ നൽകിയിരുന്നു. രാമനാട്ടുകരയിൽ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതായിരുന്നു ഇവർ. അവകാശപ്പെട്ട സീറ്റ് അനുവദിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും സീറ്റിൽ ഉണ്ടായിരുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ ബന്ധുക്കൾക്കൊപ്പം കണ്ടക്ടർ അപമാനിച്ചെന്നാണ് പരാതി.
ഇനിയൊരു യാത്രക്കാർക്കും ഇത്തരം അവഹേളനങ്ങളും നീതി നിഷേധവും ഇല്ലാതിരിക്കാനാണ് പരാതിയുമായി മുന്നോട്ട് പോയതെന്ന് ഷൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

