പുലാമന്തോൾ ബസ് സ്റ്റാൻഡ് ആർ.ടി.ഒ അധികൃതർ സന്ദർശിച്ചു
text_fieldsപുലാമന്തോൾ ബസ് സ്റ്റാൻഡ് സന്ദർശിക്കാനെത്തിയ ആർ.ടി.ഒ അധികൃതർ പഞ്ചായത്ത്
അധികൃതരുമായി സംസാരിക്കുന്നു
പുലാമന്തോൾ: ബസുകൾ കയറാത്ത പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പുലാമന്തോൾ ബസ് സ്റ്റാൻഡ് ആർ.ടി.ഒ അധികാരികൾ സന്ദർശിച്ചു. ഗ്രാമപഞ്ചായത്തും ബസ് ജീവനക്കാരുമായുള്ള പ്രശ്നം പരിഹരിക്കാൻ ഹൈകോടതി ജില്ല ആർ.ടി.ഒക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മാസം 25 ന് പുലാമന്തോൾ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ ബസുകൾ നിർബന്ധമായും സ്റ്റാൻഡിൽ കയറണമെന്ന് ഗ്രാമപഞ്ചായത്തും ജില്ല ആർ.ടി.ഒ യും നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്റ്റാൻഡിൽ കയറാനാവില്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാരും മുതലാളിമാരും യോഗത്തിൽ നിന്നിറങ്ങിപ്പോയി.
27ന് ബസുകളെ സ്റ്റാൻഡിൽ കയറ്റാൻ ഹോം ഗാർഡിനെ നിയോഗിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്നാണ് ഇരു ഭാഗത്ത് നിന്നും പരാതി കേട്ട് ഉചിത തീരുമാനമെടുക്കാൻ ജില്ല ആർ.ടി.എയോട് കേരള ഹൈകോടതി ഉത്തരവിട്ടത്. ബസ് സ്റ്റാൻഡ് കമ്മിറ്റി പ്രതിനിധി പി.ടി. ഹനീഫ, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ എന്നിവർ അധികൃതരുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

