വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
text_fieldsതേഞ്ഞിപ്പലം പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ചിത്രം
തേഞ്ഞിപ്പലം: ആളില്ലാത്ത വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. തേഞ്ഞിപ്പലത്തെ ഇല്ലത്ത് സ്കൂളിന് സമീപത്തെ വീട്ടില്‍നിന്ന് 15 പവനും സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്ന് മൂന്നര പവനും പണവും കവർന്നിരുന്നു. കവര്‍ച്ച സംഘത്തെക്കുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സഹായത്തോടെ പ്രതികളെ വലയിലാക്കാന്‍ തേഞ്ഞിപ്പലം പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രണ്ടുപേര്‍ ബാഗുമായി നടന്നുപോകുന്ന ചിത്രത്തില്‍ പക്ഷെ മുഖം വ്യക്തമല്ല.