പൊലീസ് ചമഞ്ഞ് കവര്‍ച്ച; പ്രതി വിലസിയത് സര്‍വകലാശാല ജീവനക്കാരനെന്ന വ്യാജേന
text_fieldsതേഞ്ഞിപ്പലം: പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ ആഭരണം ഊരിവാങ്ങി മുങ്ങിയ പ്രതി വിലസിയത് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെന്ന വ്യാജേന. സര്‍വകലാശാലയിലെ ചില ജീവനക്കാരുടെ സുഹൃത്തായ പ്രതി തേഞ്ഞിപ്പലം നീരോല്‍പലം സദ്ദാം ബസാര്‍ സ്വദേശി പനച്ചിയില്‍ സഹീര്‍ (30) ഇതിന്റെ മറവില്‍ നാട്ടില്‍ വരെ സര്‍വകലാശാല ജീവനക്കാരനാണെന്നാണ് പ്രചരിപ്പിച്ചിരുന്നതെന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെയില്‍സ് എക്സിക്യൂട്ടിവായ സഹീറിനെയും സുഹൃത്തുക്കളായ ചില സര്‍വകലാശാല ജീവനക്കാരെയും കാമ്പസ് പ്രദേശത്തെ പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടെ മുമ്പ് പൊലീസ് പിടികൂടിയിരുന്നു. സര്‍വകലാശാല ജീവനക്കാരനെന്ന വ്യാജേന അധികസമയങ്ങളിലും കാമ്പസ് കേന്ദ്രീകരിച്ചാണ് സഹീര്‍ ഉണ്ടായിരുന്നത്. ട്യൂഷന് കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം വരുകയായിരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണമാലയാണ് പ്രതി ഭീഷണിപ്പെടുത്തി ഊരിവാങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

