പരീക്ഷ ഫലം അറിയും മുമ്പേ യാത്രയായി റിസ്വാൻ...
text_fieldsസ്കൂൾ ബസ് തട്ടി മരിച്ച റിസ്വാന് അധ്യാപികമാർ അന്ത്യോപചാരം അർപ്പിക്കുന്നു
വേങ്ങര: മദ്റസയിലെ പരീക്ഷ ഫലം അറിയാൻ മുൻ പിൻ നോക്കാതെ ഓടിയ റിസ്വാൻ എത്തിച്ചേർന്നത് മരണത്തിന്റെ തണുപ്പിലേക്ക്. കഴിഞ്ഞ ദിവസം സ്കൂൾ ബസ് ഇടിച്ച് മരിച്ച റിസ്വാൻ പഠിച്ചും കളിച്ചും വളർന്ന കലാലയ മുറ്റത്ത് നിന്ന് ഇന്നലെ അന്ത്യ യാത്രയായി. പ്രസവ ശുശ്രൂഷയിൽ കഴിയുന്ന ഉമ്മയുടെ അടുത്തേക്കാണ് വൈകുന്നേരം സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ കുട്ടി പുറപ്പെട്ടത്.
ഓട്ടോറിക്ഷ ഇറങ്ങി റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. മദ്റസയിൽ പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്നറിഞ്ഞ റിസ്വാൻ ഉമ്മയുടെ ഫോണിൽ റിസൾട്ട് അറിയാനുള്ള തിടുക്കത്തിലായിരിക്കണം റോഡ് മുറിച്ചു കടന്നത്. മുഹമ്മദ് റിസ്വാന്റെ ഭൗതികശരീരം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

