ഓണപ്പുടയിൽ ഓവുപാലം പുനരുദ്ധാരണത്തിന് തുടക്കം
text_fieldsകൊളത്തൂർ: പെരിന്തൽമണ്ണ -വളാഞ്ചേരി റൂട്ടിൽ ഓണപ്പുട അങ്ങാടിയിൽ തകർന്ന ഓവുപാലം പുനരുദ്ധാരണ പ്രവർത്തനത്തിനു തുടക്കമായി. ചൊവ്വാഴ്ച രാവിലെയാണ് തകർന്ന പാലത്തിന്റെ ഒരു ഭാഗം പൊളിക്കുന്ന പ്രവൃത്തിക്ക് തുടക്കമായത്. മറുഭാഗത്തുകൂടിയാണ് നിലവിൽ വാഹനങ്ങൾ പോകേണ്ടത്. ഇപ്പോൾ പൊളിക്കുന്ന ഭാഗത്ത് ആദ്യം പുനരുദ്ധാരണ പ്രവർത്തനം നടക്കും. പണി പൂർത്തിയാവുന്ന മുറക്ക് മറുഭാഗവും പൊളിച്ചുപണിയുന്ന നിലയിലാവും പ്രവർത്തനം നടക്കുക. പെരിന്തൽമണ്ണ -വളാഞ്ചേരി, പുലാമന്തോൾ -മലപ്പുറം ഭാഗങ്ങളിലേക്ക് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന ഈ ഭാഗത്ത് റോഡ് പാടേ അടച്ചിട്ട് പ്രവൃത്തി നടത്തുന്നത് അപ്രായോഗികമാണ്. കൂടാതെ റൂട്ടിലെ വിദ്യാർഥികളടക്കം സ്ഥിരം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. 25 ലക്ഷം രൂപ വകയിരുത്തിയാണ് ഓണപ്പുടയിൽ പാലം പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്. രണ്ട് മാസം മുമ്പാണ് പാലത്തിന് നടുവിലെ ഭീം തകർന്നതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

