കാലിക്കറ്റ് സർവകലാശാലയും അശ്വിനി ഡയഗണോസ്റ്റിക്സും തമ്മില് ഗവേഷണ സഹകരണം
text_fieldsകാലിക്കറ്റ് സര്വകലാശാല ബയോടെക്നോളജി പഠനവകുപ്പും കോഴിക്കോട് അശ്വിനി
ഡയഗണോസ്റ്റിക് സര്വിസും ഗവേഷണ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചപ്പോള്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാല ബയോടെക്നോളജി പഠനവകുപ്പും കോഴിക്കോട്ടെ അശ്വിനി ഡയഗണോസ്റ്റിക് സര്വിസും തമ്മില് ഗവേഷണ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു.
ഗവേഷണത്തിനായി ലാബ് ഉള്പ്പെടെയുള്ള അടിസ്ഥാന സൗകര്യം പങ്കിടുക, സാമ്പിളുകള് കൈമാറുക, വിദ്യാര്ഥികള്ക്ക് പരിശീലന-ഗവേഷണ സൗകര്യങ്ങള് ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. സര്വകലാശാലക്ക് വേണ്ടി രജിസ്ട്രാര് ഡോ. ഇ.കെ. സതീഷും അശ്വിനിക്ക് വേണ്ടി മെഡിക്കല് ഡയറക്ടര് ഡോ. പി.സി. രാജലക്ഷ്മിയുമാണ് കരാര് ഒപ്പുവെച്ചത്. ചടങ്ങില് വൈസ് ചാന്സലര് ഡോ. എം.കെ. ജയരാജ്, പഠനവകുപ്പ് മേധാവി ഡോ. അനു ജോസഫ്, ഡോ. കെ.കെ. ഇല്യാസ്, ഡോ. സി. ഗോപിനാഥന്, ഡോ. പി.ജെ. സനീഷ് ബാബു, ആര്.കെ. ഷമാസ്, ടി. ഗണേഷ്, സി.കെ. ഷിജിത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

