കൊന്നപ്പൂ പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷിച്ചു
text_fieldsപള്ളിപ്പുറത്ത് കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തുന്നു
മലപ്പുറം: കൂട്ടിലങ്ങാടി പള്ളിപ്പുറത്ത് കൊന്നപ്പൂ പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെയും രക്ഷപ്പെടുത്താനായി ഇറങ്ങിയയാളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പള്ളിപ്പുറം സ്വദേശി മണികണ്ഠനാണ് (40) കൊന്നപ്പൂ പറിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിെല ഒമ്പതിനായിരുന്നു സംഭവം.
കൊന്നപ്പൂ പറിക്കാനായി അയല്‍വാസിയുടെ കിണറിെൻറ ആള്‍മറ കെട്ടിയ തിണ്ണയില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവം കണ്ട് ഒാടിയെത്തിയ അയൽവാസിയായ രാജേഷ് (40) രക്ഷപ്പെടുത്തുന്നതിനായി കിണറ്റിൽ ഇറങ്ങിയെങ്കിലും സാധിച്ചില്ല.
നാലടിയോളം വെള്ളമുള്ള കിണറ്റിലാണ് വീണത്. രാജേഷിെൻറ കൈപിടിച്ചുകൊണ്ടായിരുന്നു കിണറ്റിലുണ്ടായിരുന്നത്. തുടർന്ന് മലപ്പുറം അഗ്നിരക്ഷ സേന സ്ഥലത്തെത്തി വല ഉപയോഗിച്ചാണ് ഇദ്ദേഹത്തെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റ്, റോപ്പ് എന്നിവയുടെ സഹായേത്താടെയായിരുന്നു രക്ഷാപ്രവർത്തനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അസി. ഫയര്‍ ഓഫിസര്‍ വിക്ടർ പി. ദേവ്, വിജയകുമാര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

