Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightREPEAT ജില്ല പൈതൃക...

REPEAT ജില്ല പൈതൃക മ്യൂസിയത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്തി

text_fields
bookmark_border
ജില്ല പൈതൃക മ്യൂസിയത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്തി തിരൂരങ്ങാടി: ഹജൂർ കച്ചേരിയിലെ ജില്ലാ പൈതൃക മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തി വിലയിരുത്താൻ കേരള മ്യുസിയം ഡയറക്ടർ ചന്ദ്രൻപിളള സ്ഥലം സന്ദർശിച്ചു.58ലക്ഷം രൂപയുടെ ഒന്നാം ഘട്ടപ്രവർത്തി അവസാന ഘട്ടത്തിലാണ്.നിലം പാകുന്നതിൻ്റെയും ചുറ്റുമതിൽ നിർമാണപ്രവർത്തിയും പൂർത്തികരിച്ച് മാർച്ച് ആദ്യവാരം ഒന്നാംഘട്ട പ്രവർത്തിയുടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.ഒന്നാം ഘട്ട പ്രവർത്തി വിലയിരുത്തുന്നതിനും രണ്ടാംഘട്ട നിർമാണത്തിൻ്റെ ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ നടപടിക്കും വേണ്ടിയാണ് ഡയറക്ടർ ഹജൂർ കച്ചേരി നേരിട്ട് സന്ദർശിക്കാനെത്തിയത്. പ്രൊജക്ട് എഞ്ചിനീയർ മോഹൻ രാജ്, എഫ്ഐഡിഡി എംഡി യോഗേഷ്, മ്യൂസിയം കോഡിനേറ്റർ രൂപിൻജോൺ, പുരാവസ്തു വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്സിക്രട്ടറി സിപി അൻവർസാദത്ത്, അഡ്വ ഷൈക്ക് ഹനീഫ, അസിസ്റ്റൻ്റ് പ്രൈവറ്റ്സിക്രട്ടറി എംഎം മുഹമ്മദ് ഫൈസൽ, നൗഫൽ തടത്തിൽ, ജിൻഷാദ്, സാജിദ് ഈരാറ്റുപേട്ട എന്നിവരും കൂടെ ഉണ്ടായിരുന്നു. മലപ്പുറം ന്യുമിസ്മാറ്റിക് ആൻ്റ് ആർക്കിയോളജി സൊസൈറ്റി ഭാരവാഹികളായ ഇകെ അബ്ദുറഹിമാൻ തയ്യിൽ അബ്ദുൽ സമദ്, കുഞ്ഞാലൻ വെന്നിയൂർ, ഇകെ അബ്ദുറഹിമാൻ എന്നിവരും കൂടെ ഉണ്ടായിരുന്നു. ജില്ലയുടെ ജീവിത സാംസ്കാരിക വികാസപരിണാമങ്ങളെ ആവിഷ്കരിക്കുന്നതാകും ജില്ലാ പൈതൃക മ്യുസിയം എന്ന് ഡയറക്ടർ ചന്ദ്രൻപിള്ള പറഞ്ഞു. mt hajoor kachery ഹജൂർ കച്ചേരി കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻ പിള്ള സന്ദർശിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story