പട്ടർനടക്കാവിൽ റോഡ് നവീകരണം; റോഡിലേക്കിറങ്ങിയ കൈയേറ്റങ്ങൾ നീക്കിത്തുടങ്ങി
text_fieldsപട്ടർനടക്കാവ്: അങ്ങാടിയിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തേക്കിറങ്ങിയ കൈയേറ്റങ്ങൾ നീക്കിത്തുടങ്ങി.
അതാത് കെട്ടിട ഉടമകൾ തന്നെയാണ് ഇത് പൊളിച്ചുമാറ്റിക്കൊടുക്കുന്നത്. വർഷങ്ങൾക്കു മുമ്പ് അനധികൃത കൈയേറ്റങ്ങൾ നീക്കാനുള്ള ശ്രമം എതിർപ്പുമൂലം നടക്കാതെ പോയിരുന്നു. ഇതേത്തുടർന്ന് വർഷങ്ങളോളം ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയതോടെയാണ് പരിഹാരമായത്.
കഴിഞ്ഞയാഴ്ച തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗ തീരുമാനപ്രകാരമാണ് കൈയേറ്റങ്ങൾ നീക്കി റോഡ് വീതികൂട്ടാനും ഓടകൾ പൂർത്തിയാക്കാനും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

