'മിറാക്കിൾ' ഒരുക്കി കോട്ടക്കുന്ന്; നവീകരിച്ച ടൂറിസം പാര്‍ക്ക് ഉദ്ഘാടനം നാളെ
text_fieldsനവീകരിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക്
മലപ്പുറം: ലോക്ഡൗണ്‍ കാരണം അടച്ചിട്ട കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു.
ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. രണ്ടുകോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് കോട്ടക്കുന്നില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മിറാക്കിള്‍ ഗാര്‍ഡനാണ് ഏറെ ആകര്‍ഷണീയം.
വ്യത്യസ്തങ്ങളായ പൂച്ചെടികള്‍, ഡ്രിപ് ഇറിഗേഷന്‍, സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഡക്ക്, ലാന്‍ഡ് സ്കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന നിര്‍മിതി കേന്ദ്രക്കാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ചുമതല.

