വി.കെ. ജലീൽ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമലപ്പുറം മലബാർ ഹൗസിൽ നടന്ന വി.കെ. ജലീൽ അനുസ്മരണ ചടങ്ങിൽ ഐ.പി.എച്ച് ഡയറക്ടർ
കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു
മലപ്പുറം: എക്സ് ജിദ്ദ കെ.ഐ.ജിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം മലബാർ ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വി.കെ. ജലീൽ അനുസ്മരണം ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു വി.കെ. ജലീലെന്ന് ഓൺലൈനിലൂടെ സംബന്ധിച്ച ടി. ആരിഫലി അനുസ്മരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ശൂറ അംഗം ഡോ. കൂട്ടിൽ മുഹമ്മദലി, വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി റഹ്മത്തുന്നീസ ടീച്ചർ, മാധ്യമം മലപ്പുറം ബ്യൂറോ ഇൻ ചാർജ് ഇനാം റഹ്മാൻ, ഉസ്മാൻ ഇരുമ്പുഴി, വി.കെ. ശമീം, പ്രഫ. മൊയ്തീൻ കുട്ടി, പി.കെ. അബ്ദുൽ ഗഫൂർ, ശഫീഖ് അഹമ്മദ്, മുഹമ്മദ് കോയ, പി.കെ. അബ്ബാസ്, ഉമ്മർ കോട്ട, അബ്ദുൽ ഹമീദ് കൊടിഞ്ഞി, ഡോ. ഹിക്മത്തുല്ലാഹ് തുടങ്ങിയവർ സംസാരിച്ചു. ഹംസ മോയിക്കൽ ഖിറാഅത്ത് നടത്തി. കോഓഡിനേറ്റർ സി.കെ. മൊറയൂർ സ്വാഗതവും പി.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

