ക്രിസ്റ്റ്യാനോക്ക് കത്തയച്ച റീഹക്ക് സമ്മാനവുമായി ഫാൻസ്
text_fieldsറീഹക്ക് ക്രിസ്റ്റ്യാനോ െറാണാൾഡോ ഫാൻസ് സംസ്ഥാന ഭാരവാഹികൾ ഫുട്ബാൾ കിറ്റ് നൽകുന്നു
തിരൂരങ്ങാടി: റീഹയുടെ വീട്ടിലേക്ക് സമ്മാനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ്. ചെമ്മാട് കുന്നത്ത് വളപ്പിൽ സലീഖിെൻറയും റസീനയുടെയും മകൾ റീഹ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോക്ക് സങ്കടക്കത്ത് എഴുതിയിരുന്നു. പോർച്ചുഗൽ െബൽജിയത്തോട് തോറ്റ് യൂറോകപ്പിൽനിന്ന് പുറത്ത്പോയത് കണ്ട 11കാരി റീഹയാണ് കത്ത് എഴുതിയത്.
ഈ വാർത്ത ശ്രദ്ധയിൽ പെട്ട റൊണാൾഡോ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജംഷീർ അത്തോളി, മലപ്പുറം വിങ് ജോയൻറ് സെക്രട്ടറി സൽമാൻ പരപ്പനങ്ങാടി എന്നിവർ ചേർന്ന് റീഹയുടെ വീട്ടിൽ എത്തി ഫുട്ബാൾ കിറ്റ് കൈമാറി.
റീഹക്ക് ഫുട്ബാൾ പരിശീലനത്തിന് എല്ലാ വിധ സഹായവും കത്ത് ക്രിസ്റ്റ്യാനോയിലെത്താനുള്ള പരിശ്രമവും നടത്തുമെന്ന് ജംഷീർ വാക്ക് നൽകി. കോട്ടക്കൽ സേക്രട്ട് ഹാർട്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് റീഹ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

