Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅലമാരയിലെ പുസ്തകങ്ങൾ...

അലമാരയിലെ പുസ്തകങ്ങൾ പുറത്ത്, ചുറ്റും കൂടി കുട്ടികൾ

text_fields
bookmark_border
Reading Week Celebration
cancel

മഞ്ചേരി: കഥകളിൽ വിസ്മയമൊളിപ്പിച്ച് വായനയുടെ വിസ്‌മയ ലോകം പരിചയപ്പെടുത്തി വായന വാരാഘോഷത്തിന് സമാപനം. മഞ്ചേരി വേട്ടേക്കോട് ജി.യു.പി സ്കൂൾ വായന വാരാഘോഷം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.

പുസ്തകങ്ങളെ വെറുത്ത പെൺകുട്ടി ഒടുവിൽ വായനയെ സ്‌നേഹിച്ചു തുടങ്ങുന്ന കഥ കുട്ടികളെ കൂടി പങ്കാളികളാക്കി അഭിനയിച്ച് അവതരിപ്പിച്ചത് ഏറെ രസകരമായി. ലോക സാഹിത്യത്തിലെ പ്രശസ്തമായ കൃതികൾ കഥയുടെ ഭാഗമായി.

എസ്.എം.സി ചെയർമാൻ സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.പി. സൈഫുദ്ദീൻ, വൈസ് പ്രസിഡണ്ട് പി. രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് പി.കെ. മുംതാസ്, വൈസ് പ്രസിഡൻറ് പി. ഖൈറുന്നിസ, എ.കെ. ജിജി, കെ.ബി. ശാലിനി, കെ. ജിജി, ഡോ. കെ.എം. ആരിഫ, ശ്രുതി മംഗലശ്ശേരി, സ്കൂൾ ലീഡർ കെ. റിയ ഫാത്തിമ, സി. ഇല്‍ഫ മെബിൻ എന്നിവർ സംസാരിച്ചു.

വായന വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഷകളിൽ കവിതാലാപനം, വായന, പ്രസംഗം, സാഹിത്യം പ്രശ്നോത്തരി, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാരംഗം കൺവീനർ പി.ആർ. അനുപമ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading day
News Summary - Reading Week Celebration
Next Story