റാവുത്തർ ഫെഡറേഷൻ നാഷനൽ ലീഡേഴ്സ് ക്യാമ്പും ആൾ ഇന്ത്യ മുസലിം തിങ്ക് ടാങ്ക് അസോസിയേഷൻ മീറ്റും
text_fieldsറാവുത്തർ ഫെഡറേഷൻ ബിസിനസ് ഇൻന്റഗ്രിറ്റി അവാർഡ് കാരാടൻ ലാന്റ്സ് ചെയർമാൻ സുലൈമാൻ കാരാടന് ഡോ. അബ്ദുൽ ഹഖീം അസ്ഹരി സമ്മാനിക്കുന്നു
നോളജ്സിറ്റി (കൈതപ്പൊയിൽ): റാവുത്തർ ഫെഡറേഷൻ നാഷനൽ ലീഡേഴ്സ് ക്യാമ്പും ആൾ ഇന്ത്യ മുസലിം തിങ്ക് ടാങ്ക് അസോസിയേഷൻ മീറ്റും കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു. റാവുത്തർ മുസ്‍ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള ഗൗരവമായ ചർച്ചകൾ നടന്നു. മർക്കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹഖീം അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
റാവുത്തർ ഫെഡറേഷൻ ബിസിനസ് ഇൻന്റഗ്രിറ്റി അവാർഡ് കാരാടൻ ലാന്റ്സ് ചെയർമാൻ സുലൈമാൻ കാരാടന് ഡോ. അബ്ദുൽ ഹഖീം അസ്ഹരി സമ്മാനിച്ചു. ലീഡേഴ്സ് ക്യാമ്പ് റാവുത്തർ ഫെഡറേഷൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് എസ്.എ വാഹിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ അധ്യക്ഷത വഹിച്ചു. സംഘടനാ രീതിശാസ്ത്രം എന്ന വിഷയം എം.നൗഷാദ് റാവുത്തർ അവതരിപ്പിച്ചു. എ.പി.ജെ അബ്ദുൽകലാം ട്രസ്റ്റ് ചെയർമാൻ എം. അബ്ദുൽ സലാം റാവുത്തർ, ആർ.എഫ് മലബാർ മേഖലാ ചെയർമാൻ അബ്ദുൽറഹ്മാൻ റാവുത്തർ ചെർപ്പുളശ്ശേരി, മുഹമ്മദലി റാവുത്തർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ പി.എച്ച് താഹ സ്വാഗതവും അബുതാഹിർ ചെമ്പ്ര നന്ദിയും പറഞ്ഞു.
റാവുത്തർ ഫെഡറേഷൻ്റെ യുവമാപ്പിളപാട്ടുകാരനുള്ള പുരസ്കാരം അമീർ വെള്ളിമാട് കുന്നിന് മർക്കസ് നോളജ് സിറ്റി സി.ഇ. ഒ ഡോ. അബ്ദുൽ സലാം സമ്മാനിക്കുന്നു
റാവുത്തർ ഐഡന്റിറ്റി സെമിനാറിൽ ആർ.എഫ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. ഹമീദ് കുട്ടി വിഷയം അവതരിപ്പിച്ചു. ഷാഹുൽ ഹമീദ് ഈന്തുങ്കൽ, എൻ.പി. മുഹമ്മദ് ഹനീഫ ഇടുക്കി, എസ്.ജലാലുദ്ദീൻ റാവുത്തർ പത്തനം തിട്ട, പി.എച്ച് നാസർ കോട്ടയം, ഹാഷിം കൊല്ലായിൽ, ബീരാൻ മാമ്പറ്റ എന്നിവർ സംസാരിച്ചു. മുസ്‍ലീം വനിതാ ശാക്തീകരണം സെമിനാറിൽ പ്രഫ. ഡോ. സുജാബീഗം വിഷയം അവതരിപ്പിച്ചു. കെ.എം. സൗദബീവി കോഴിക്കോട്, എം.ലൈല ഹനീഫ് പത്തനം തിട്ട, ബുഷ്റ വാഹിദ് കൊല്ലം, സുൽഫിയ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാറിൽ എ.പി.ജെ അബ്ദുൽകലാം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ. ഷിഹാബുദ്ദീൻ തിരുവനന്തപുരം വിഷയം അവതരിപ്പിച്ചു. പി.എച്ച് താഹ റാവുത്തർ, ഷാജഹാൻ റാവുത്തർ, ഒ.യൂസുഫ് റാവുത്തർ, എം.അബ്ദുൽസലാം റാവുത്തർ, കെ.പി.ജവഹർ എന്നിവർ സംസാരിച്ചു.
സൗഹൃദ സമ്മേളനം മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ മുസ്‍ലീം തിങ്ക് ടാങ്ക് അസോസിയേഷൻ പ്രസിഡന്റ് ഖുത്ബുദ്ദീൻ നായ്ക്വാഡി അധ്യക്ഷത വഹിച്ചു. കെ.എച്ച് ഷാജഹാന് റാവുത്തർ ഫെഡറേഷന്റെ വിദ്യാഭ്യാസപുരസ്കാരവും സംഘടനാപ്രവർത്തന മികവിനുള്ള പുരസ്കാരം എസ്.എ വാഹിദിനും, യുവ മാപ്പിളപ്പാട്ട് ഗായകൻ അമീർ വെള്ളിമാട്കുന്നിനും ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

