Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ​റ്റ​പ്പെ​ട്ട...

ഒ​റ്റ​പ്പെ​ട്ട ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കും -ഭ​ക്ഷ്യ​ക​മീ​ഷ​ൻ

text_fields
bookmark_border
ഒ​റ്റ​പ്പെ​ട്ട ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കും -ഭ​ക്ഷ്യ​ക​മീ​ഷ​ൻ
cancel

മ​ല​പ്പു​റം: ഒ​റ്റ​പ്പെ​ട്ട ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കു​മെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ലം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും ഭ​ക്ഷ്യ​ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. പി. ​വ​സ​ന്തം പ​റ​ഞ്ഞു. മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ഭ​ക്ഷ്യ​ക​മീ​ഷ​ൻ ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഭ​ക്ഷ്യ​ക​മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മീ​ഷ​ന്റെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലി​ലൂ​ടെ ഭ​ക്ഷ്യ​വി​ത​ര​ണ രം​ഗ​ത്ത് മാ​തൃ​ക​പ​ര​മാ​യ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ ജി​ല്ല​യി​ലെ ദു​ർ​ഘ​ട ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ​വ​രെ കൃ​ത്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

2013ലെ ​ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്ത​ത് പ്ര​കാ​രം ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ്യ പോ​ഷ​കാ​ഹാ​ര ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ജി​ല്ല​യി​ലെ പൊ​തു​വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സം, വ​നി​ത ശി​ശു വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ൾ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. എ​ന്നാ​ലും ചെ​റി​യ ശ​ത​മാ​നം ആ​ളു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​വ​കൂ​ടി പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന ഭ​േ​ക്ഷ്യാ​ൽ​പ​ന്ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നാ​ല​ര വ​ർ​ഷ​ത്തി​നി​െ​ട വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ​രം​ഗ​ത്ത് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പി. ​അ​ൻ​വ​ർ സാ​ദ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ശി​വ​ദാ​സ് പി​ലാ​പ്പ​റ​മ്പി​ൽ, ത​ദ്ദേ​ശ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ പി. ​ബൈ​ജു, കു​ടും​ബ​ശ്രീ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rationmadhyamam impacttribal coloniesfood commission
News Summary - Ration will be delivered to tribal colonies - food commission
Next Story