Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റത്ത്​ ഒ​രു...

മ​ല​പ്പു​റത്ത്​ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് 24 മ​ണി​ക്കൂ​റി​ന​കം കാ​ർ​ഡ്

text_fields
bookmark_border
മ​ല​പ്പു​റത്ത്​ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് 24 മ​ണി​ക്കൂ​റി​ന​കം കാ​ർ​ഡ്
cancel

മ​ല​പ്പു​റം: നി​ല​വി​ൽ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ധാ​ർ ന​മ്പ​റും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​മു​ണ്ടെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​ന​കം കാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ജി​ല്ല സി​വി​ൽ സ​പ്ലൈ​സ് ഓ​ഫി​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.

വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സം ചൂ​ണ്ടി​ക്കാ​ണി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ജി​ല്ല സി​വി​ൽ സ​പ്ലൈ​സ് ഓ​ഫി​സ​ർ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

മ​റ്റ് റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക് പു​തി​യ കാ​ർ​ഡ് ന​ൽ​കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​രേ കു​ടും​ബ​ത്തി​ൽ ത​ന്നെ ര​ണ്ടോ മൂ​ന്നോ കു​ടും​ബ​മാ​യി​ട്ട് താ​മ​സി​ക്കു​ന്ന​വ​രെ വ്യ​ത്യ​സ്ത കു​ടും​ബ​മാ​യി ക​ണ്ട് റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന മ​റ്റൊ​രു പ​രാ​തി​ക്കാ​ര​െൻറ ആ​വ​ശ്യം ക​മീ​ഷ​ൻ ത​ള്ളി.

ഇ​ക്കാ​ര്യ​ത്തി​ൽ 2013ലെ ​ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ​നി​യ​മ​വും 1966ലെ ​റേ​ഷ​നി​ങ്​ ക​ൺ​ട്രോ​ൾ ഓ​ർ​ഡ​റും അ​നു​സ​രി​ച്ച് മാ​ത്ര​മേ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:malappuram ration card 
News Summary - ration card will issue in malappuram within24 hours those who don't included in cards
Next Story