അനര്‍ഹമായി കൈവശം െവച്ച 105 റേഷൻ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
text_fieldsപൊന്നാനി: താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 105 മുന്‍ഗണനാകാര്‍ഡുകള്‍ കാര്‍ഡുടമകള്‍ സ്വമേധയാ ഹാജരാക്കി പിഴ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവായതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഹാജാരാക്കിയ മുഴുവന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി നല്കി.
താലൂക്ക് പരിധിയില്‍ ആയിരം ചതുരശ്ര അടിക്കു മുകളില്‍ വീടും നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമായ മുന്‍ഗണനാ കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനായി റേഷന്കാര്ഡിെൻറ പകര്‍പ്പും അപേക്ഷയും അടിയന്തരമായി തൊട്ടടുത്ത റേഷന്‍കടയിലോ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസിലോ ഹാജരാക്കണം.
അല്ലാത്ത പക്ഷം പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.

