എലിപ്പനി ബാധിച്ച് അഞ്ച് മരണം: കൈവിടാതിരിക്കാം, ജാഗ്രത
text_fieldsrepresentational image
മലപ്പുറം: ജില്ലയിൽ പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ച് പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഡെങ്കിപ്പനിയോടൊപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം എലിപ്പനി മൂലം അഞ്ച് മരണം സംഭവിച്ചിട്ടുണ്ട്. തിരുവാലി, ആനക്കയം, താഴെക്കോട്, ചെറുകാവ്, ചോക്കാട് എന്നിവിങ്ങളിലാണ് മരണം.
ജില്ലയിലെ പകർച്ചവ്യാധി രോഗങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനും പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപനം ചെയ്ത് നടപ്പാക്കാനുമായി ജില്ല വികസന കമീഷണർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ ജില്ലതല കമ്മിറ്റി യോഗം ചേർന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർ യോഗത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

