Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightRandathanichevron_rightര​ണ്ട​ത്താ​ണി​യി​ൽ...

ര​ണ്ട​ത്താ​ണി​യി​ൽ പരിക്കേറ്റയാളുമായി പോയ വാഹനം അപകടത്തിൽപെട്ടു

text_fields
bookmark_border
accident
cancel
camera_alt

ര​ണ്ട​ത്താ​ണി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

കോ​ട്ട​ക്ക​ൽ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​ർ സ​ഞ്ച​രി​ച്ച പാ​ൽ വി​ത​ര​ണ വാ​ഹ​ന​വും പ​ച്ച​ക്ക​റി ലോ​ഡു​മാ​യി എ​തി​രെ വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത ര​ണ്ട​ത്താ​ണി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ്​ അ​പ​ക​ടം.

കോ​ട്ട​ക്ക​ൽ ചി​ന​ക്ക​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പെ​രി​യ​സ്വാ​മി (49), ര​ണ്ട​ത്താ​ണി സ്വ​ദേ​ശി ന​ല്ലാ​ട്ട് പൊ​ന്ന​ൻ (55), മി​നി​ലോ​റി ഡ്രൈ​വ​ർ ഹ​സ​ൻ​കു​ട്ടി (52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്ത​ന​ത്താ​ണി​ക്ക് സ​മീ​പം അ​തി​രു​മ​ട​യി​ൽ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പൊ​ന്നു സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

പ​ച്ച​ക്ക​റി ലോ​ഡു​മാ​യി വ​രു​ക​യാ​യി​രു​ന്ന ലോ​റി ഇ​വ​ർ സ​ഞ്ച​രി​ച്ച മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മി​നി​ലോ​റി​യു​ടെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്കും പാ​ൽ​പാ​യ്ക്ക​റ്റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​ടാ​മ്പു​ഴ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Randathaniaccident
News Summary - The vehicle carrying the injured was involved in an accident in randathani
Next Story