ചെണ്ടമേളവുമായി സ്ഥാനാര്ഥികള്
text_fieldsചെണ്ടമേളവുമായി രാമപുരം ടൗണില് സ്ഥാനാര്ഥികളും പ്രവര്ത്തകരും അണിനിരന്നപ്പോള്
രാമപുരം: ചെണ്ടമേളവുമായി രാമപുരം ടൗണില് ചെണ്ട ചിഹ്നത്തില് മത്സരിക്കുന്ന സ്ഥാനാര്ഥികള് അണിനിരന്നു. യു.ഡി.എഫ് മുന്നണിയില് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലുള്ള സ്ഥാനാര്ഥികളും പ്രവര്ത്തകരുമാണ് അണിനിരന്നത്.
മുതിര്ന്ന കേരള കോണ്ഗ്രസ് നേതാവും സര്വിസ് സഹകരണ ബാങ്ക് പ്രസിഡൻറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായ വി.എ. ജോസ് ഉഴുന്നാലിലാണ് ചെണ്ട ചിഹ്നത്തില് രാമപുരം ടൗണ് വാര്ഡില്നിന്ന് മത്സരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഒന്നാം വാര്ഡില് ഇ.എന്. ദിവാകരന് നീണ്ടൂര്, രണ്ടാം വാര്ഡില് സാലി ജോര്ജ്, മൂന്നാം വാര്ഡില് ജോഷി ജോസഫ്, നാലാം വാര്ഡില് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്, 18ാം വാര്ഡില് മഞ്ജു മാര്ട്ടിന് പുലിപ്പറമ്പില്, ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷനില് ജെസി സജി മേലേവീട്ടില് എന്നിവരാണ് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തില്നിന്ന് യു.ഡി.എഫ് മുന്നണിയില് മത്സരിക്കുന്നത്. എല്.ഡി.എഫ് സ്ഥാനാര്ഥികളും എന്.ഡി.എ സ്ഥാനാര്ഥികളും മത്സര രംഗത്ത് സജീവമായി പ്രവര്ത്തിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

