Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightRamapuramchevron_rightഒറ്റക്ക്...

ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ  ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
cancel

മ​ങ്ക​ട​/​രാ​മ​പു​രം: ത​റ​വാ​ട് വീ​ട്ടി​ൽ ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന്​ രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ലെ പ​രേ​ത​നാ​യ അ​ഞ്ചു​ക്ക​ണ്ടി ത​ല​ക്ക​ൽ മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ മു​ട്ട​ത്തി​ൽ ആ​യി​ഷ എ​ന്ന എ​ടൂ​ർ ആ​യി​ഷ​യെ​യാ​ണ് (75) വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി​ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞ​തി​നാ​ൽ​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി മ​ങ്ക​ട പൊ​ലീ​സ് അ​റി​യി​ച്ചു. വീ​ട്ടി​ല്‍ പ​ക​ൽ​സ​മ​യ​ത്ത്​ ചെ​ല​വി​ടു​ക​യും രാ​ത്രി അ​ടു​ത്തു​ള്ള മ​ക​െൻറ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യു​മാ​ണ് പ​തി​വ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പേ​ര​ക്കു​ട്ടി​ക​ളെ​ത്തി വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യി സം​ശ​യ​മു​ണ്ട്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ങ്ക​ട സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ ഇ​ൻ​ക്വ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ലം പ​രി​ശോ​ധി​ച്ചു. മൃ​ത​ദേ​ഹം രാ​മ​പു​രം മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. പി​താ​വ്: മു​ട്ട​ത്തി​ൽ മ​മ്മു മു​സ്​​ലി​യാ​ർ. മാ​താ​വ്: എ​ടൂ​ർ ഫാ​ത്തി​മ (രാ​മ​പു​രം). മ​ക്ക​ൾ: ന​ബീ​സ, ആ​സ്യ, സാ​ജി​ത, ഫി​റോ​സ് (ജി​ദ്ദ), പ​രേ​ത​നാ​യ അ​ബ്​​ദു​ൽ​സ​ലാം. മ​രു​മ​ക്ക​ൾ: അ​ല​വി​ക്കു​ട്ടി, മു​ഹ​മ്മ​ദ് ജ​മാ​ൽ, അ​ബ്​​ദു​റ​സാ​ഖ്, ഹ​സീ​ന. സ​ഹോ​ദ​ര​ൻ: ഡോ. ​അ​ബൂ​ബ​ക്ക​ർ മ​ല​ബാ​രി (റി​ട്ട. പ്ര​ഫ, അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല, യു.​പി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - An elderly woman living alone Suffocated and killed
Next Story