പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി; മുഖ്യമന്ത്രി 25ന് മലപ്പുറത്ത്
text_fieldsമലപ്പുറം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കി മനുഷ്യരെ വിഭജിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി മാർച്ച് 25ന് രാവിലെ 10ന് മലപ്പുറത്ത് നടത്തുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
കോഴിക്കോട് റോഡിലെ ബൈപാസ് ജങ്ഷനിലാണ് റാലി. പൗരത്വത്തിന് മതത്തെ ആയുധമാക്കുന്നതിനെതിരെയുള്ള റാലി വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ മോഹൻദാസ്, കെ.ടി ജലീൽ എം.എൽ.എ, വി.പി അനിൽ, കെ. വിജയകുമാർ, അഡ്വ. ഫിറോസ്ബാബു എന്നിവർ സംസാരിച്ചു. കെ.ടി ജലീൽ എം.എൽ.എ ചെയർമാനും ഇ.എൻ മോഹൻദാസ് കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

