ഇതര സംസ്ഥാന തൊഴിലാളി ലേബർ ക്യാമ്പുകളിൽ റെയ്ഡ്; കഞ്ചാവ് പിടികൂടി
text_fieldsതിരൂർ എക്സൈസ് വകുപ്പ് പിടികൂടിയ കഞ്ചാവ്.
ഇൻസെറ്റിൽ പ്രതി അഹൂദ് അലി ഖാസി
തിരൂർ: തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ വീണ്ടും എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 11 കിലോ കഞ്ചാവ് പിടികൂടി.
തിരൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. വൈലത്തൂരിൽനിന്നാണ് 11 കിലോ കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ അഹൂദ് അലി ഖാസിക്കെതിരെ കേസെടുത്തു. ഇയാളെ കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
അഹൂദ് അലി ഇപ്പോൾ റിമാൻഡിലാണ്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് തിങ്കളാഴ്ച രാത്രി കഞ്ചാവ് പിടിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനകം 15ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് തിരൂരിനും പരിസരപ്രദേശങ്ങളിൽനിന്നും എക്സൈസ് പിടികൂടിയത്. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.പി. മുഹമ്മദലി, പ്രഗേഷ്, പ്രിവന്റിവ് ഓഫിസർ കെ. മുഹമ്മദലി സിവിൽ എക്സൈസ് ഓഫിസർ കണ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

