ലീലയുടെ കുടുംബത്തിന് രാഹുൽ ഗാന്ധിയുടെ ഉപഹാരം
text_fieldsമംഗലക്കോടൻ ലീലയുടെ കുടുംബത്തിന് രാഹുൽ ഗാന്ധി എം.പിയുടെ ഉപഹാരം സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് കൈമാറുന്നു
പൂക്കോട്ടുംപാടം: അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംസ്കാര സാഹിതിയും ചേർന്ന് വീട് നിർമിച്ചുനൽകിയ മംഗലക്കോടൻ ലീലയുടെ കുടുംബത്തിന് രാഹുൽ ഗാന്ധി എം.പിയുടെ ഉപഹാരം.
അദ്ദേഹം ൈകയൊപ്പിട്ട ലീലയുടേയും മകൻ അർജുെൻറയും ഫോട്ടോയാണ് ഉപഹാരമായി കൊടുത്തുവിട്ടത്.
കഴിഞ്ഞദിവസം അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിലെ ലീലയുടെ ഗൃഹപ്രവേശനം ഓൺലൈൻവഴി രാഹുൽ ഗാന്ധി നിർവഹിച്ചിരുന്നു. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഫോട്ടോ ലീലക്ക് കൈമാറി. കേമ്പിൽ രവി അധ്യക്ഷത വഹിച്ചു. കെ.എം. സുബൈർ, അമീർ വള്ളിക്കാടൻ, ജോബി തോമസ്, ലത്തീഫ് കുരിക്കൾ, സാദിഖ് നീലാമ്പ്ര എന്നിവർ പങ്കെടുത്തു.