പേവിഷബാധ: ചികിത്സ തേടിയ പട്ടികയിൽ മലപ്പുറം 11ാമത്
text_fieldsമലപ്പുറം: തദ്ദേശ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നായുടെ കടിയേറ്റ് ആളുകൾ ചികിത്സ തേടിയത് കൂടുതൽ തലസ്ഥാനത്ത്. 2021 മുതൽ 2025 വരെ തിരുവനന്തപുരത്ത് 2.26 ലക്ഷം പേരാണ് ചികിത്സ തേടിയത്. 2025ൽ മാത്രം തലസ്ഥാനത്ത് 58,108 പേർ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ്കളും വീട്ടിൽ വളർത്തുന്നതും ഉൾപെടെയാണ് ഈ കണക്ക്. മലപ്പുറം 11ാം സ്ഥാനത്താണ്. അഞ്ചുവർഷത്തിനിടെ മലപ്പുറത്ത് 57,465 പേർ ചികിത്സ തേടി. 2023ലാണ് കൂടുതൽ പേർ മലപ്പുറത്ത് ചികിത്സ തേടിയത്. 13,671 പേർ ആശുപത്രികളെ ആശ്രയിച്ചു.
2021ൽ 8,887, 2022ൽ 11,543, 2024ൽ 11,143, 2025ൽ 12,234 പേരും ചികിത്സ തേടി. രണ്ടാമതുള്ള കൊല്ലത്ത് 1.72 ലക്ഷം, മൂന്നാമതുള്ള പാലക്കാട് 1.55 ലക്ഷം, എറണാകുളം 1.48 ലക്ഷം, തൃശൂർ 1.40 ലക്ഷം, ആലപ്പുഴ 1.20 ലക്ഷം, കോട്ടയം 1.11 ലക്ഷം, കോഴിക്കോട് 86,535, കണ്ണൂർ 82,694, പത്തനംതിട്ട 75,912, കാസർകോട് 45,884, ഇടുക്കി 45,810, വയനാട് 33,527 പേരും ചികിത്സ തേടിയുണ്ട്. പേവിഷ ബാധയേറ്റ് മരണപ്പെട്ടവരിൽ കൊല്ലം ജില്ലയാണ് ഒന്നാമത്. അഞ്ചുവർഷത്തിനിടെ കൊല്ലത്ത് 21പേർ മരണത്തിന് കീഴടങ്ങി. മലപ്പുറവും കണ്ണൂരും ആറാം സ്ഥാനത്താണ്. ആറുവീതം പേരാണ് മലപ്പുറത്ത് മരിച്ചത്. രണ്ടാമതുള്ള തിരുവനന്തപുരത്തും ആലപ്പുഴയിലും 17 വീതവും, പാലക്കാട് 14, തൃശൂർ 12, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിൽ എട്ട്, ഇടുക്കി-കോട്ടയം എന്നിവിടങ്ങളിൽ രണ്ട്, കാസർകോട് ഒന്ന് എന്നിങ്ങനെയുമാണ് മരണം. മരണം റിപ്പോർട്ട് ചെയ്യപ്പെടാത്തത് വയനാട് ജില്ലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

