അരിമ്പ്ര മലയില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍ വിലക്കി
text_fieldsഅരിമ്പ്ര മലയിലെ ഖനന കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയ ദേശീയ
ഹരിത ൈട്രബ്യൂണലിന്റെ വിധിപ്പകര്‍പ്പ് പ്രദര്‍ശിപ്പിച്ച് സമരസമിതി സംഘടിപ്പിച്ച ജനകീയ സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മൊറയൂര്‍: അരിമ്പ്രമലയില് ജനവാസ മേഖലയോട് ചേര്‍ന്ന് പാറഖനനവും ക്വാറി, ക്രഷര്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനവും വിലക്കി ദേശീയ ഹരിത ൈട്രബ്യൂണല്‍ ഉത്തരവിറക്കി.ജനവാസ മേഖലയോടു ചേര്‍ന്നുള്ള നീളന്പാറ, ഉയരമേറിയ മാങ്കാവ്, വരിക്കോട്ട്, തോട്ടേരിപ്പാറ തുടങ്ങിയ താഴ്വാരങ്ങളിലൊന്നും ഖനനമോ ക്വാറി, ക്രഷര്‍ പ്രവര്‍ത്തനങ്ങളോ ഒരിക്കലും പാടില്ല എന്നതാണ് ഉത്തരവ്. മേഖലയില്‍ ആരംഭിക്കാനിരുന്ന വന്‍കിട ഖനന യൂനിറ്റിനെതിരെ അരിമ്പ്രമല സംരക്ഷണ സമിതിക്ക് വേണ്ടി സമിതി ചെയര്മാന് ഒ. മുഹമ്മദ് നല്കിയ പരാതിയിലാണ് ദേശീയ ഹരിത ൈട്രബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
ഉത്തരവിനെ തുടർന്ന് ആഹ്ലാദം പങ്കിട്ട് സമര സമിതി രംഗത്തുവന്നു. അരിമ്പ്രമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിധിപ്പകര്‍പ്പ് പ്രദര്‍ശന സംഗമം നടത്തി.വിധിപ്പകര്‍പ്പ് കൂറ്റന്‍ ബോര്‍ഡില്‍ സ്ഥാപിച്ചത് അനാവരണം ചെയ്ത് പി. ഉബൈദുല്ല എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം മേഖലയില്‍ ഖനന യൂനിറ്റ് ആരംഭിക്കാന്‍ പൊലീസ് സംരക്ഷണയില്‍ എത്തിയ സ്വകാര്യ കമ്പനി അധികൃതരെ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത് ലാത്തിച്ചാർജില്‍ കലാശിച്ചിരുന്നു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്ത സംഗമത്തില്‍ ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മല്‍, പഞ്ചായത്ത് അംഗങ്ങളായ എ.പി. ഇബ്രാഹീം, ഇ. ആലിപ്പ, ചന്ദ്രന് ബാബു, എ.കെ. നവാസ്, പി. അബ്ദുല്‍ മജീദ്, എന്‍. ഹംസ, വി.ടി. ശിഹാബ്, എന്‍. സുബ്രഹ്മണ്യന്, അബ്ബാസ് വടക്കന്‍, ഷംറാന് ചിറ്റങ്ങാടന്‍, സുബൈര്‍ പുതുക്കുടി, ഒ. മുഹമ്മദ്, സിദ്ദീഖ് കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

