Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാറൻറീനിലുളളവരുടെ പേര് സമൂഹ മാധ്യമങ്ങളിൽ, പ്രതിഷേധം
text_fieldsbookmark_border
തുവ്വൂർ: ക്വാറൻറീനിൽ ഇരിക്കുന്നവരുടെ പേര് വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി ആക്ഷേപം. തുവ്വൂർ ടൗൺ മേഖലയിലെ 25 പേരുടെ പേരും വിലാസവും ഫോൺ നമ്പറുമാണ് പ്രചരിപ്പിച്ചതായി ആക്ഷേപം ഉയർന്നത്.
ഇതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തി. ഞായറാഴ്ച തുവ്വൂർ ടൗണിലെ 25കാരന് പോസിറ്റിവായിരുന്നു. ഇയാളുമായി സമ്പർക്കമുള്ളതായി ആരോഗ്യ വകുപ്പ് തയാറാക്കിയ ലിസ്റ്റാണ് വ്യാപകമായി പ്രചരിപ്പിച്ചിട്ടുള്ളത്.
കോവിഡ് പോസിറ്റിവായവരുടെ വിവരങ്ങൾ പോലും പരസ്യമാക്കാത്ത സാഹചര്യത്തിലാണ് ക്വാറൻറീനിൽ ഇരിക്കുന്നവരുടെ വിവരങ്ങൾ പരന്നത്.
Next Story

