Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPuthuponnanichevron_rightപൊന്നാനിയിലും ഇനി...

പൊന്നാനിയിലും ഇനി വാഹനങ്ങൾ ചാർജ് ചെയ്യാം

text_fields
bookmark_border
charging station
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി സ​ബ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സ്റ്റേ​ഷ​ന്റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ ഇ.​വി ചാ​ർ​ജ്ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് പൊ​ന്നാ​നി​യി​ലേ​ത്. ഒ​രു ഫാ​സ്റ്റ് ചാ​ർ​ജ​റും മൂ​ന്ന് സ്ലോ ​ചാ​ർ​ജ​റു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പാ​സ​ഞ്ച​ർ, കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ​നി​ന്ന് ഇ​നി മു​ത​ൽ അ​തി​വേ​ഗം ചാ​ർ​ജ് ചെ​യ്യാ​നാ​വും. ഒ​രു യൂ​നി​റ്റി​ന് നി​കു​തി ഉ​ൾ​പ്പെ​ടെ 16 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ടി വ​രു​ക. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ല​ഭ്യ​മാ​വു​ന്ന ആ​പ് ഉ​പ​യോ​ഗി​ച്ച് പ​ണം ന​ൽ​കാം. ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​വി​ല്ല. സു​ര​ക്ഷ​യ്ക്കാ​യി സി.​സി.​ടി.​വി ഉ​ണ്ടാ​കും. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റു​മാ​രു​ടെ ന​മ്പ​റും ഇ​വി​ടെ​യു​ണ്ടാ​വും.

കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫാ​സ്റ്റ് ചാ​ർ​ജി​ങ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രു​ടെ വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച​ത്. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ല​ഘൂ​ക​രി​ക്കു​ക, ഊ​ര്‍ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പെ​ട്രോ​ള്‍ വി​ല വ​ര്‍ധ​ന മൂ​ല​മു​ള്ള പ്ര​യാ​സം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ടാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ-​വെ​ഹി​ക്കി​ള്‍ പോ​ളി​സി പ്ര​ഖ്യാ​പി​ച്ച​ത്. പൊ​ന്നാ​നി സ​ബ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ബി​ന്ദു സി​ദ്ധാ​ർ​ത്ഥ​ൻ, തി​രൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​സീ​ന ജോ​ർ​ജ്ജ്, ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​കെ. സു​ധ​ർ​മ്മ​ൻ തു​ട​ങ്ങി​യ​വ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle charging station
News Summary - Vehicles can now be charged in Ponnani as well
Next Story