Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൂറിസം ഭൂപടത്തിൽ ഇടം...

ടൂറിസം ഭൂപടത്തിൽ ഇടം നേടാനൊരുങ്ങി പുറങ്ങ് പഴയ കടവും

text_fields
bookmark_border
Purungu Old Bridge Tourism
cancel
camera_alt

മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​റ​ങ്ങ് പ​ഴ​യ​ക​ട​വ് ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ചാ​ല​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്നു

മാ​റ​ഞ്ചേ​രി: അ​റി​യ​പ്പെ​ടാ​തെ കി​ട​ക്കു​ന്ന ടൂ​റി​സം സ്പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി വി​വി​ധ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ചി​ൽ മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​റ​ങ്ങ് പ​ഴ​യ​ക​ട​വും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​പോ​സ​ൽ സ​മ​ർ​പ്പി​ച്ചു. ആ​ളു​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യു​ള്ള കേ​ന്ദ്രം, വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഓ​പ​ൺ എ​യ​ർ പോ​ഡി​യം, റെ​യി​ൻ ഹ​ട്ട്, ഫി​ഷി​ങ് ഡ​ക്ക്, ബോ​ട്ട് ജെ​ട്ടി, ഓ​പ​ൺ ജിം ​അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​യാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്.

ടൂ​റി​സം വ​കു​പ്പും പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള​തും കു​ണ്ടു​ക​ട​വ് സെ​ന്റ​റി​ന് അ​ടു​ത്തു​ള്ള​തു​മാ​യ പ​ഴ​യ​ക​ട​വ് പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഇ. ​സി​ന്ധു, ത​ദ്ദേ​ശ ഭ​ര​ണ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​ജി​ത്കു​മാ​ർ, എ.​ഇ രേ​ഷ്മ, ടൂ​റി​സം വ​കു​പ്പ് എം​പാ​ന​ൽ ആ​ർ​ക്കി​ടെ​ക്ട് വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സി. ശി​ഹാ​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നി​ഷാ​ദ് അ​ബൂ​ബ​ക്ക​ർ, ബി.​ഡി.​ഒ കെ.​ജി. അ​മ​ൽ​ദാ​സ്, ജി.​ഇ.​ഒ ടി. ​ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ആ​ളു​ക​ൾ​ക്ക് ഒ​ത്തു​കൂ​ടു​ന്ന​തി​നും വി​നോ​ദ​ത്തി​നും എ​ല്ലാ​യി​ട​ത്തും പൊ​തു ഇ​ട​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Purungu Old Bridge Tourism
Next Story