Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപമ്പിങ് ഭാഗികമായി...

പമ്പിങ് ഭാഗികമായി തടസ്സപ്പെട്ടു: മലപ്പുറം നഗരസഭയിൽ കുടിവെള്ളം പ്രതിസന്ധിയിലേക്ക്

text_fields
bookmark_border
water
cancel

മ​ല​പ്പു​റം: ക​ന​ത്ത വേ​ന​ലി​ൽ ക​ട​ലു​ണ്ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കു​ടി​വെ​ള്ളം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​തെ വ​ന്ന​തോ​ടെ ജ​ല​വ​കു​പ്പ് ന​ഗ​ര​ത്തി​ൽ വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ സ്ഥി​തി​ക​ൾ ഗു​രു​ത​ര​മാ​കു​മെ​ന്ന് ജ​ല​വ​കു​പ്പ് അ​റി​യി​ച്ചു.

പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ നാ​ല് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് ജ​ല വ​കു​പ്പ് പ​മ്പി​ങ് ന​ട​ത്തു​ന്ന​ത്. പ​മ്പി​ങ് അ​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ഴേ​ക്കും വെ​ള്ളം ക​ഴി​യു​ന്ന സ്ഥി​തി​യു​ണ്ട്. ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മ​ല​പ്പു​റം വി​ല്ലേ​ജ് വാ​ട്ട​ർ സ​പ്ലൈ സ്‌​കീ​മി​ൽ ഉ​ൾ​പ്പെ​ട്ട നാ​മ്പ്രാ​ണി, മ​ണ്ണാ​റ​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ത​ര​ണ​ത്തി​ന് അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​ഴ് മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പ​മ്പ് ചെ​യ്താ​ൽ മാ​ത്ര​മേ ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​തോ​തി​ൽ സാ​ധ്യ​മാ​കൂ. പ​മ്പി​ങി​ന് നി​യ​ന്ത്ര​ണം വ​രു​ന്ന​തോ​ടെ കോ​ട്ട​പ്പ​ടി, മൈ​ല​പ്പു​റം, മേ​ൽ​മു​റി, ക​ണ്ണ​ത്തു​പാ​റ, സി​വി​ൽ സ്റ്റേ​ഷ​ൻ, ചെ​മ്മ​ൻ​ക​ട​വ്, കു​ന്നു​മ്മ​ൽ, മൂ​ന്നാം​പ​ടി ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വി​ത​ര​ണം പ്ര​യാ​സ​ത്തി​ലാ​കും.

നി​ല​വി​ൽ ഇ​തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ലും ചി​ല​യി​ട​ത്ത് മൂ​ന്ന് ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലു​മാ​യി​രു​ന്നു വി​ത​ര​ണം. ഏ​പ്രി​ൽ ആ​ദ്യ​ത്തി​ലും ഇ​തേ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ന്ത​ല്ലൂ​ർ പു​ഴ​ങ്കാ​വ് ഡാ​മി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും പ​ന്ത​ല്ലൂ​രി​ൽ​നി​ന്ന് വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram MunicipalityDrinking water scarcityPumping
News Summary - Pumping partially disrupted: In Malappuram Municipality Drinking water crisis
Next Story