Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരസ്​പരം കണ്ടെത്തി,...

പരസ്​പരം കണ്ടെത്തി, സഹദും ജസീലയും ഇനി ഒരുമിച്ച്​ നടക്കും

text_fields
bookmark_border
jaseela and sahad
cancel
camera_alt

സ​ഹ​ദും ജ​സീ​ല​യും

മ​ല​പ്പു​റം: വൈ​ക​ല്യം ത​ള​ർ​ത്തി​യ ശ​രീ​ര​ത്തോ​ട്​ ത​ള​രാ​ത്ത മ​ന​ക്ക​രു​ത്തു​മാ​യി പു​തു ജീ​വി​ത​ത്തി​ലേ​ക്ക്​ കാ​ലെ​ടു​​ത്തു​വെ​ക്കു​ക​യാ​ണ്​ പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​സി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഹ​ദും ജ​സീ​ല​യും.

അ​ര​ക്ക്​ താ​ഴെ ത​ള​ർ​ന്ന്​ വീ​ൽ​ചെ​യ​റി​ലൂ​ടെ ജീ​വി​തം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​വു​ന്ന ഇ​രു​വ​രും ഇ​നി അ​ന്യോ​ന്യം താ​ങ്ങും ത​ണ​ലു​മാ​വും.

ഇ​വ​രുടെ വി​വാ​ഹ​ത്തി​ന്​ വേ​ദി​യാ​വു​ന്ന​തും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​തും​​ ഇ​വ​ർ പ​ഠി​ച്ച്​ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​യ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ത​ന്നെ​യാ​ണ്. ഫാ​ഷ​ൻ ഡി​സൈ​നി​ങ് പ​ഠി​ച്ച്​ അ​തേ കാ​മ്പ​സി​ൽ ത​യ്യ​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ജ​സീ​ല പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​ണ്. മ​ഞ്ചേ​രി​യാ​ണ്​ സ​ഹ​ദി​െൻറ നാട്​.

എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​സി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ വി​വാ​ഹം. ര​ണ്ടാം വ​യ​സ്സി​ൽ പോ​ളി​യോ ബാ​ധി​ച്ചാ​ണ് ജ​സീ​ല​ക്ക് ച​ല​ന​ശേ​ഷി ന​ഷ്​​ട​മാ​യ​ത്.

സ​ഹ​ദ് വൈ​ക​ല്യ​ങ്ങ​ളോ​ടെ​യാ​ണ് ജ​നി​ച്ച​ത്. ഒ​രു​പാ​ട് പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ര​ണ്ട്​ പേ​രും ജീ​വി​ത​ത്തി​ൽ മു​ന്നേ​റു​ന്ന​ത്. ജ​സീ​ല​ക്ക് ബാ​ല്യ​ത്തി​ൽ ത​ന്നെ മാ​താ​പി​താ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ബി.​എ വ​രെ പ​ഠി​ച്ച സ​ഹ​ദ്​ ക​മ്പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന്​ ജോ​ലി​ക്കാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

എ​ബി​ലി​റ്റി തി​രൂ​രി​ൽ ന​ട​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​വാ​ഹാ​ന്വേ​ഷ​ണ സം​ഗ​മം 'പൊ​രു​ത്തം' പ​രി​പാ​ടി​യി​ലാ​ണ് ര​ണ്ടു പേ​രും ക​ണ്ടു​മു​ട്ടി​യ​ത്. എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും ശാ​രീ​രി​ക പോ​രാ​യ്മ​ക​ളും മ​ന​സ്സി​ലാ​ക്കി​യ ഇ​ണ​യെ കി​ട്ടി​യ​തി​ൽ ര​ണ്ടു പേ​രും സം​തൃ​പ്ത​രാ​ണ്. വി​വാ​ഹ​ശേ​ഷം എ​ബി​ലി​റ്റി ​െഗ​സ്​​റ്റ്​​ ഹൗ​സി​ൽ ത​ന്നെ താ​മ​സ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
TAGS:malappuram differently abled marriage 
News Summary - pulikkal Ability Foundation conduct marriage of differently abled sahad and jaseela
Next Story