വന്യജീവി ഫോട്ടോഗ്രഫി മത്സരം: ഒന്നാം സ്ഥാനം ടി.എൻ. പുരം സ്വദേശിക്ക്
text_fieldsവന്യജീവി ഫോേട്ടാഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനത്തിനർഹമായ ഫോട്ടോ
പുലാമന്തോൾ: ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം പുലാമന്തോൾ തിരുനാരായണപുരം സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സഗു റഫീഖിന് ലഭിച്ചു.
നെല്ലിയാമ്പതി വനമേഖലയിൽനിന്ന് ലഗീസ് ഹോക്ക് ഈഗിൾ എന്ന പക്ഷി ഉടുമ്പിനെ ഭക്ഷണമാക്കി പറക്കുന്ന ഫോട്ടോയാണ് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
വണ്ടർ ഓഫ് വൈൽഡ് ടീം മഞ്ചേരി, ഓൾ കേരള ഫോേട്ടാഗ്രാഫിക് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. മുമ്പും വൈൽഡ് ലൈഫ് അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കാഷ് അവാർഡും സർട്ടിഫിക്കറ്റും അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. കാവുങ്ങൽ തൊടി ഉമ്മറിെൻറ മകനാണ്.