പണിതിട്ടും പണിതിട്ടും അറ്റകുറ്റപ്പണി തീരാതെ കുടിവെള്ള പദ്ധതി
text_fieldsപുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ തിരുത്ത് റോഡ് ജങ്ഷനിൽ കഴിഞ്ഞ ദിവസം തകർന്ന കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്താൻ കുഴിയെടുത്ത നിലയിൽ
പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റൂട്ടിലെ ചില ഭാഗങ്ങളിൽ കുടിവെള്ളപദ്ധതി അറ്റകുറ്റപ്പണി തീരാറില്ല. ഈ റൂട്ടിൽ തിരുത്ത് റോഡ് ജങ്ഷനിലാണ് പുതുതായി പദ്ധതി പൈപ്പ് ലൈൻ തകർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയത്. ചെറുകര കുടിവെള്ള പദ്ധതിയിൽനിന്ന് പുലാമന്തോൾ ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈനാണ് ചൊവ്വാഴ്ച രാവിലെ തകർന്ന് കുടിവെള്ളം പാഴായത്.
ഏതാനും മാസങ്ങൾക്ക് മുമ്പും ഇവിടെ പൈപ്പ് ലൈൻ തകർന്ന് വെള്ളം റോഡിൽ കെട്ടി നിൽക്കുകയും റോഡ് തകരുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. കൂടാതെ ആലമ്പാറ പാലൂർ, മില്ലുംപടി ഭാഗങ്ങളിൽ കുടിവെള്ള പദ്ധതി പൈപ്പുലൈനുകൾ തകരുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും സ്ഥിരം സംഭവമാണ്. എങ്കിലും തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി നീളുന്നതാണ് പതിവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

