Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 4:41 AM GMT Updated On
date_range 24 May 2021 4:41 AM GMTവിവാഹം ആഘോഷമാക്കിയില്ല: തുക കോവിഡ് പ്രതിരോധത്തിന് നൽകി നവദമ്പതികൾ
text_fieldsbookmark_border
camera_alt
സജാദും ജുമൈനയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗമ്യക്ക് തുക കൈമാറുന്നു
പുലാമന്തോൾ: വിവാഹാഘോഷങ്ങൾക്കായി മാറ്റിവെച്ച തുക പുലാമന്തോൾ ഗ്രാമ പഞ്ചായത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി നവദമ്പതികൾ.
പാലൂർ സ്വദേശികളായ മൊടക്കാലി മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകൻ സജാദ് കരിങ്ങനാനും തോണിക്കര കുഞ്ഞുമുഹമ്മദ്-കദീജ ദമ്പതികളുടെ മകൾ ജുമൈനയുമാണ് വിവാഹാഘോഷത്തിന് നീക്കിവെച്ച തുക നൽകിയത്.
വിവാഹ ശേഷം ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തിയ നവദമ്പതികൾ തുക പ്രസിഡൻറ് സൗമ്യക്ക് കൈമാറി.
Next Story