Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightകു​ന്തി​പ്പു​ഴ​യി​ൽ...

കു​ന്തി​പ്പു​ഴ​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; മ​ണ​ൽ​തോ​ണി പി​ടി​കൂ​ടി

text_fields
bookmark_border
കു​ന്തി​പ്പു​ഴ​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; മ​ണ​ൽ​തോ​ണി പി​ടി​കൂ​ടി
cancel
camera_alt

പു​ലാ​മ​ന്തോ​ൾ കു​ന്തി​പ്പു​ഴ സ്കൂ​ൾ ക​ട​വി​ൽ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത മ​ണ​ൽ തോ​ണി ന​ശി​പ്പി​ക്കു​ന്നു

പു​ലാ​മ​ന്തോ​ൾ: കു​ന്തി​പ്പു​ഴ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ മ​ണ​ൽ​ക്ക​ട​ത്ത് തോ​ണി പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച പു​ലാ​മ​ന്തോ​ൾ ഹൈ​സ്കൂ​ൾ ക​ട​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ഒ​രു​തോ​ണി ര​ണ്ടു ലോ​ഡ് മ​ണ​ൽ​സ​ഹി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ല​ത​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ജൂ​നി​യ​ർ എ​സ്.​ഐ പ്ര​മോ​ദ്, എ.​എ​സ്.​ഐ ജോ​ർ​ജ് കു​ര്യ​ൻ എ​ന്നി​വ​രു​ടെ നേൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തോ​ണി തു​ഴ​ഞ്ഞ്​ മ​റു​ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സു​കാ​ർ നീ​ന്തി പി​ന്തു​ട​ർ​ന്ന്​ തോ​ണി പി​ടി​ച്ചെ​ടു​ത്തു.

തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​ര​ക്ഷ​പ്പെ​ട്ടു. തോ​ണി ക​ട​വി​ൽ​വെ​ച്ചു​ത​ന്നെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ എ.​എ​സ്.​ഐ വി​ശ്വം​ഭ​ര​ൻ, പൊ​ലീ​സു​കാ​രാ​യ പ്ര​ഭു​ൽ, ക​ബീ​ർ, സു​ഭാ​ഷ്, മി​ഥു​ൻ, ഷ​ജീ​ർ, ഷ​മീ​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatkunti river
News Summary - Inspection in Kunti river; In the sand, the boat was pt
Next Story