ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിൽ ചേർന്നു
text_fieldsപുലാമന്തോൾ: പാലൂർ കിഴക്കേക്കരയിൽ കോൺഗ്രസിൽ ചേർന്ന ബി.ജെ.പി കുടുംബങ്ങൾക്ക് യു.ഡി.എഫ് കിഴക്കേക്കര ബൂത്ത് കുടുംബയോഗത്തിൽ സ്വീകരണം നൽകി.
പാലൂർ കിഴക്കേക്കര മൂച്ചിക്കൂട്ടത്തിൽ കൃഷ്ണൻ എന്ന തങ്കപ്പൻ, സുന്ദരൻ എന്നിവരും അവരുടെ കുടുംബവുമാണ് കോൺഗ്രസിൽ ചേർന്നത്. എം.കെ. രാഘവൻ എം.പി സ്വീകരിച്ചു.
പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ നടുത്തൊടി ഹംസു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ്, ഡി.സി.സി സെക്രട്ടറി സമദ് മങ്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.എം. സക്കീർ ഹുസൈൻ, ഷിബു, പാലൂർ ഉണ്ണികൃഷ്ണ പണിക്കർ, എം.സി. അബു ഹാജി, പാറാന്തോടൻ കുഞ്ഞവറ, ഉഷാദേവി, കെ.ടി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.