സുരക്ഷ കൈവരികളില്ല; അപകട ഭീഷണി ഉയർത്തി പൊതുകിണർ
text_fieldsമൂന്നാംപടിയിൽ അപകട ഭീഷണിയായി ആൾമറയില്ലാത്ത കിണർ
മലപ്പുറം: മൂന്നാംപടി-കലക്ടർ ബംഗ്ലാവ് റോഡിൽ സുരക്ഷ കൈവരികളില്ലാത്ത പൊതുകിണർ അപകട ഭീഷണി ഉയർത്തുന്നു. മൂന്നാംപടി പാസ്പോർട്ട് ഓഫിസിന് എതിർ വശത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കിണറാണ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നത്. കാട് മൂടിയതോടെ കിണർ കാണാനാകാത്ത സ്ഥിതിയുമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ സമീപത്തെ പാസ്പോർട്ട് ഓഫിസിലേക്ക് നിരവധി പേരാണ് വരാറുള്ളത്.
റോഡരികിൽ വാഹനങ്ങൾ നിർത്താൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ കിണറിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ താൽകാലികമായി കിണറിന് ചുറ്റും കയറുകൾ ഉപയോഗിച്ച് കെട്ടിയിരിക്കുകയാണ്. ആൾമറ കെട്ടി സംരക്ഷിച്ച കിണറിന് ചുറ്റും മണ്ണിട്ട് ഉയർത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.

