മലപ്പുറത്തെ റെയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തുന്നതിനെതിരെ പ്രതിഷേധം
text_fieldsമലപ്പുറത്തെ റെയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തുന്നതിനെതിരെ യൂത്ത് ലീഗ് നടത്തിയ
പ്രതിഷേധത്തിൽ മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി
പി.എ. സലാം ബോർഡിൽ ഒപ്പുവെക്കുന്നു
മലപ്പുറം: ജില്ല ആസ്ഥാനത്തെ നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫിസിനകത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി.
ദിനേന നിരവധി ട്രെയിൻ യാത്രക്കാർ ടിക്കറ്റ് എടുക്കാനും അനുബന്ധ സേവനത്തിനുമായി ആശ്രയിക്കുന്ന കേന്ദ്രം പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം റെയിൽവേ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ സമാപിച്ചു.
പൊതുജനങ്ങൾക്ക് കൂടി അഭിപ്രായം രേഖപ്പെടുത്തി ഒപ്പ് വെക്കാനുള്ള ബോർഡ് സ്ഥാപിച്ചായിരുന്നു സമരം. വിഷയത്തിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ ജില്ല കലക്ടറെ കണ്ടു.
സമര സംഗമം മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു.
ഹാരിസ് ആമിയൻ, ഫാരിസ് പൂക്കോട്ടൂർ, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറര്‍ കെ.പി. സവാദ് മാസ്റ്റർ, ഹുസൈൻ ഉള്ളാട്ട്, സൈഫുല്ല വല്ലാഞ്ചിറ, സമീർ കപ്പൂർ, ബാസിഹ് മോങ്ങം, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, എസ്. അദിനാൻ, സഹൽ വടക്കുംമുറി, നവാഷിദ് ഇരുമ്പുഴി, സുഹൈൽ സാദ്, ടി. മുജീബ്, ജസീൽ പറമ്പൻ, ഫെബിൻ, റഷീദ് ബങ്കാളത്ത്, റഷീദ് കാളമ്പാടി എന്നിവർ സംസാരിച്ചു.
സേവനം ചുരുക്കിയ നടപടി പിൻവലിക്കണം -വെൽഫെയർ പാർട്ടി
മലപ്പുറം: നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കോട്ടപ്പടി ബസ് സ് റ്റാൻഡിലെ ജനസേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്നും നടപടി പിൻവലിക്കാൻ റെയിൽവേ തയാറാവണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടരി മഹ്ബൂബു റഹ്മാൻ, ശാക്കിർ മോങ്ങം, ജലീൽ കോഡൂർ, ടി. അഫ്സൽ, എ. സദറുദ്ധീൻ, എം. മാജിദ, രമ്യ രമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

