Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ലയിൽ...

മലപ്പുറം ജില്ലയിൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ രാജിക്കായി വ്യാപക പ്രതിഷേധം

text_fields
bookmark_border
മലപ്പുറം ജില്ലയിൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ  രാജിക്കായി വ്യാപക പ്രതിഷേധം
cancel
camera_alt

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ വ​ളാ​ഞ്ചേ​രി​യി​ൽ യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ ത​ല​യി​ൽ മു​ണ്ടി​ട്ട്​ പ്ര​തി​ഷേ​ധി​ക്കു​ന്നു

കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യി​ലും അടങ്ങാതെ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി.

യൂ​ത്ത് ​ലീ​ഗ്, ​യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്,​ കെ.​എ​സ്.​യു, എം.​എ​സ്.​എ​ഫ്, യു​വ​മോ​ർ​ച്ച സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്കും ഓ​ഫി​സി​ലേ​ക്കും മാ​ർ​ച്ച്​ ന​ട​ത്തി.

മ​ല​പ്പു​റം കു​ന്നു​മ്മ​ൽ ജ​ങ്​​ഷ​നി​ൽ ഉ​ച്ച​യോ​ടെ യൂ​ത്ത്​ ലീ​ഗ്, യു​വ​മോ​ർ​ച്ച​ ജി​ല്ല ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​യ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​ത്തി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു.

മ​ടി​യി​ല്‍ ക​ന​ക​മു​ള്ള​തി​െൻറ വെ​പ്രാ​ളം –യൂ​ത്ത്​ ലീ​ഗ്​

മ​ല​പ്പു​റം: മ​ടി​യി​ല്‍ ക​ന​മു​ള്ള​വ​ര്‍ക്കേ വ​ഴി​യി​ല്‍ ഭ​യ​മു​ണ്ടാ​വൂ എ​ന്ന് നി​ര​ന്ത​രം പ​റ​യു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് മ​ടി​യി​ല്‍ ക​നം മാ​ത്ര​മ​ല്ല, ക​ന​ക​വു​മു​ള്ള​തി​നാ​ലാ​ണ് വെ​പ്രാ​ള​പ്പെ​ടു​ന്ന​തെ​ന്ന് മു​സ്​​ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി. പ്ര​തി​ഷേ​ധ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ക്ക് സെ​ക്ര​​ട്ടേ​റി​യ​റ്റി​ൽ സ്ഥ​ലം അ​നു​വ​ദി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ വ​രെ സ​ര്‍ക്കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​യ​തി​ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മ​ന്ത്രി സ്വ​ന്തം യാ​ത്ര​ക്ക് സ്വ​കാ​ര്യ കാ​റി​െ​ന ആ​ശ്ര​യി​ച്ച​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ അ​ന്‍വ​ര്‍ മു​ള്ള​മ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, ബാ​വ വി​സ​പ്പ​ടി, എ​ന്‍.​കെ. അ​ഫ്‌​സ​ല്‍ റ​ഹ്മാ​ന്‍, എം.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ന്‍.​എ. ക​രീം, കെ.​എ​ന്‍. ഷാ​ന​വാ​സ്, അ​ഷ്‌​റ​ഫ് പാ​റ​ച്ചോ​ട​ന്‍, സ​ജ​റു​ദ്ദീ​ന്‍ മൊ​യ്തു തുടങ്ങിയ​വ​ർ നേ​തൃ​ത്വം ന​ല്‍കി.

റോ​ഡ്​ ഉ​പ​രോ​ധി​ച്ച്​ യു​വ​മോ​ർ​ച്ച

മലപ്പുറം: കെ.​ടി. ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജേ​ഷ് ഏ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​തു കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തൊ​ഴാ​ക്ക​ര, അ​ർ​ജു​ൻ മേ​ച്ചേ​രി, അ​ഖി​ലേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം

ന​രി​പ​റ​മ്പ്: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ ഓ​ഫി​സി​ന്​ മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​വ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​രി​പ്പ​റ​മ്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷെ​ഫീ​ഖ് കൈ​മ​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. രാ​ജീ​വ്, എ.​എം. രോ​ഹി​ത്, പി. ​ഇ​ഫ്ത്തി​ഖാ​റു​ദ്ദീ​ൻ, ടി.​എം. മ​നീ​ഷ്, സി. ​ര​വീ​ന്ദ്ര​ൻ, ര​ജി​ത്, ഷ​റ​ഫു​ദ്ദീ​ൻ ചോ​ല​യി​ൽ, സെ​മീ​ർ മ​ന്ന​ത്ത്, വൈ​ശാ​ഖ്, റാ​ഫി ത​വ​നൂ​ർ, നി​ഷാ​ദ് ച​മ്ര​വ​ട്ടം, ഷ​മി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ല​പ്പു​റ​ത്തും പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. പി.​കെ. നൗ​ഫ​ൽ ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​പി. ശ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്.​എ​ഫ് മാ​ർ​ച്ച്

വ​ളാ​ഞ്ചേ​രി: കാ​വും​പു​റ​ത്തു​ള്ള മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് എം.​എ​സ്.​എ​ഫ്​ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ർ​ച്ച്​ ന​ട​ത്തി. സാ​ക്ഷ​ര കേ​ര​ള​ത്തി​ന് ജ​ലീ​ൽ അ​പ​മാ​ന​മാ​ണെ​ന്ന് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സ് പ​റ​ഞ്ഞു.

അ​ഡ്വ. ഒ.​പി. റ​ഊ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ശ്ഹ​ർ പെ​രു​മു​ക്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​ലാം വ​ളാ​ഞ്ചേ​രി, വി.​എ. വ​ഹാ​ബ്, ഫ​ഹ​ദ് ക​രേ​ക്കാ​ട്, കെ.​പി. അ​ൻ​വ​ർ സാ​ദാ​ത്ത്, എം. ​ഷ​മീ​ർ എ​ട​യൂ​ർ, എ​ൻ.​കെ. റി​യാ​സു​ദ്ദീ​ൻ, ബാ​സി​ത്ത് എ​ട​ച്ച​ലം, പി.​ടി. റാ​ഷി​ദ്‌, സ​ഫ്‌​വാ​ൻ മാ​രാ​ത്ത്, സൈ​ൻ സ​ഖാ​ഫ് ത​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

രാ​ഷ്​​ട്രീ​യ പാ​പ്പ​ര​ത്തം –വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

മ​ല​പ്പു​റം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലും മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്തു​ന്ന​ത് സി.​പി.​എ​മ്മി​െൻറ രാ​ഷ്​​ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി​ക്ക് എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റി‍െൻറ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന​ത്.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കി​ഴു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണേ​ഷ് വ​ടേ​രി, ട്ര​ഷ​റ​ർ എ. ​ഫാ​റൂ​ഖ്, മു​നീ​ബ് കാ​ര​ക്കു​ന്ന്, റം​ല മ​മ്പാ​ട്, സു​ഭ​ദ്ര വ​ണ്ടൂ​ർ, ശ്രീ​നി​വാ​സ​ൻ മേ​ലാ​റ്റൂ​ർ, മു​ഹ​മ്മ​ദ് പൊ​ന്നാ​നി, അ​ഷ്‌​റ​ഫ് വൈ​ല​ത്തൂ​ർ, ന​സീ​റ ബാ​നു, സി.​സി. ജാ​ഫ​ർ, വ​ഹാ​ബ് വെ​ട്ടം, ആ​രി​ഫ് ചു​ണ്ട​യി​ൽ, കെ.​വി. സ​ഫീ​ർ ഷാ ​തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പാ​ർ​ട്ടി​യു​ടെ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത്​ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ എ.​എം. ഇ​ർ​ഫാ​ൻ നൗ​ഫ​ൽ, അ​ബ്​​ദു​റ​ഹ്മാ​ൻ മ​ങ്ക​ര​തൊ​ടി, എ. ​സൈ​നു​ദ്ദീ​ൻ, എ​ൻ.​കെ. ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Jaleelyouth leagueyouth congress
Next Story