പൂച്ചക്കുത്തില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചു
text_fieldsപൂച്ചക്കുത്തില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടം
എടക്കര: കെ.എന്.ജി റോഡില് പൂച്ചക്കുത്ത് വളവില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില് യാത്രക്കാര് പരിക്കേല്ക്കാതെ രക്ഷപെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. മുണ്ടേരിയില്നിന്ന് അരീക്കേട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് വഴിക്കടവില്നിന്ന് തവിട് കയറ്റിവന്ന ലോറിയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ പിന്നിലിടിച്ച് അപകടമുണ്ടായത്. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്ഭാഗത്ത് യാത്രക്കാര് കുറവായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

