Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു. ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്കാരം പ്രമേഷ് കൃഷ്ണക്ക്

text_fields
bookmark_border
യു. ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്കാരം പ്രമേഷ് കൃഷ്ണക്ക്
cancel

മലപ്പുറം: ലയൺസ് ക്ലബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണക്ക്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം.

മലബാർ ടൈംസ് ചാനൽ ന്യൂസ് എഡിറ്ററും മാധ്യമം ലേഖകനുമാണ് പ്രമേഷ്. പുരസ്കാരവും കാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജയിംസ് വളപ്പില സമ്മാനിക്കും.

ലയൺസ് ക്ലബ് മുൻ ഭാരവാഹിയായിരുന്നു അന്തരിച്ച യു.ഭരതൻ. അദ്ദേഹത്തിന്റെ സ്മരണാർഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകാനാണ് ക്ലബിന്റെ തീരുമാനമെന്ന് ഭാരവാഹികളായ പി.പി.രാജൻ, ഡോ.ശശികുമാർ, ഡോ.ജീന, അനിൽകുമാർ കെ.എം, ഡോ.മുഹമ്മദ് കുട്ടി. കെ.ടി, ഡോ.എ.കെ.മുരളീധരൻ, വി.കെ.ഷാജി, സത്യജിത്ത് തുടങ്ങിയവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pramesh Krishna got U Bharathan Memorial Prize
Next Story