പാങ്ങ് കാരപ്പറമ്പ് നിവാസികൾക്ക് തപാൽ ഉരുപ്പടികൾ കിട്ടുന്നില്ലെന്ന്
text_fieldsകൊളത്തൂർ: പാങ്ങ് കാരപ്പറമ്പ്, തോറ പ്രദേശത്തുകാർക്ക് ഒരുമാസത്തോളമായി തപാൽ ഉരുപ്പടികൾ കിട്ടുന്നില്ലെന്ന് പരാതി. പാങ്ങ് പോസ്റ്റ് ഓഫിസിെൻറ പരിധിയിലായിരുന്ന പ്രദേശം അധികം ജോലിഭാരത്തിെൻറ അടിസ്ഥാനത്തിൽ കൊളത്തൂർ പോസ്റ്റ് ഓഫിസ് പരിധിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, പാങ്ങിൽനിന്ന് കൊളത്തൂരിലേക്ക് അയക്കുന്ന തപാൽ ഉരുപ്പടികൾ പാങ്ങിലേക്ക് തന്നെ തിരിച്ചയക്കുകയാണ്. പാങ്ങിൽനിന്ന് വീണ്ടും കൊളത്തൂരിലേക്കും. ഈ പ്രദേശത്തെ പരിധിയായി അംഗീകരിക്കാൻ കൊളത്തൂർ പോസ്റ്റ് ഓഫിസ് ഇതുവരെ തയാറാവാത്തതാണ് കാരണം. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ച് പാങ്ങ് അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. നാട്ടുകാരും പരാതി നൽകി.

